• ഉത്സവാശംസകളോടെ.... ബില്‍ടെക് ബില്‍ഡേഴ്‌സ്, അന്നമനട പി.ഒ., തൃശൂര്‍ ഫോണ്‍: 0480-2772764, 9447528767 ***
  • കണ്ണടകള്‍ക്ക് - ന്യൂസ്റ്റാര്‍ ഒപ്റ്റിക്കല്‍സ്, മെയിന്‍ റോഡ്, മാള ഫോണ്‍: 0480-2897650, 2892408 ... കണ്ണടകള്‍, സണ്‍ഗ്ലാസുകള്‍, കോണ്‍ടാക്റ്റ് ലെന്‍സുകള്‍, കമ്പ്യൂട്ടര്‍ നേത്ര പരിശോധന... ദിവസവും 2.30 P.M. മുതല്‍ 5.30 P.M. വരെ വിദഗ്ധ ഡോക്ടറുടെ സേവനം ലഭ്യം ***

FLASH NEWS

  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • മാളപള്ളിപ്പുറം വലിയവീട്ടില്‍ അബുവിന്റെ മകന്‍ മുഹമ്മദ് ആദില്‍ (20) ആണ് മരിച്ചത്‌

എഴുത്തുമുറ്റം

ഓഖി ചുഴലിക്കാറ്റ്: പറയാതെ പറയുന്നത്

വിഴിഞ്ഞത്ത് ഓഖി ചുഴിലിക്കാറ്റില്‍ ദുരുതമനുഭവിക്കുന്നവരെ കാണാനെത്തിയ മുഖ്യമന്ത്രിയെ മൂന്ന് മിനിറ്റോളം മത്സ്യതൊഴിലാളികള്‍ തടഞ്ഞുവച്ചു. മുഖ്യമന്ത്രിയുടെ കാറിനുനേരെ ആക്രമണമുണ്ടായി. അവിടെയുണ്ടായ പ്രതിഷേധം കാരണം മുഖ്യമന്ത്രിയുടെ പൂന്തുറ സന്ദര്‍ശനം റദ്ദാക്കേണ്ടി വന്നു. പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം അനിഷ്ടസംഭവങ്ങള്‍ ഒഴിവായി. കാറ് കേടായതിനാല്‍ കടകംപ്പിള്ളിയുടെ കാറിലാണ് മുഖ്യമന്ത്രി മടങ്ങിയത്. മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിയമ്മ, കടംപ്പിള്ളി സുരന്ദ്രന്‍ എന്നിവര്‍ക്ക് അപകടത്തില്‍പ്പെട്ട മത്സ്യതൊഴിലാളികളുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോലും അനുവദിച്ചില്ല. കേന്ദ്രമന്ത്രിമാരായ അല്‍ഫോന്‍സ് കണ്ണന്താനം, നിര്‍മ്മലാ സീതാരാമന്‍ എന്നിവര്‍ക്കെതിരെയും തുടക്കത്തി

പുതിയ സംവരണം ഭരണഘടനാ ലംഘനമോ?

കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. രാഷ്ട്രീയ നേതാക്കള്‍ വര്‍ഗ്ഗ രാഷ്ട്രീയത്തിന് ഊന്നല്‍ നല്‍കുന്ന കമ്മ്യൂണിസ്റ്റ് മാര്‍ക്കിസ്റ്റ് പാര്‍ട്ടി സാമ്പത്തിക സംവരണത്തിന് അനുകൂലിക്കുന്ന കക്ഷിയൊക്കെയാണെന്നത് പ്രസ്താവ്യമാണ്. ഈഴവര്‍ക്കുള്ള സംവരണം 14% ല്‍ നിന്ന് 17% ആയും പട്ടികജാതി വര്‍ഗ്ഗക്കാര്‍ക്ക് 10% എന്നത് 12 % ആയും ഈഴവര്‍ ഒഴിച്ചുള്ള മറ്റ് പിന്നോക്ക ജാതിക്കാര്‍ക്ക് 3 ശതമാനത്തില്‍ നിന്ന് 6 ശതമാനമായും വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ദേവസ്വം ബോര്‍ഡില്‍ അഹിന്ദുക്കളെ പരിഗണിക്കാത്തതിനാല്‍ മുഴുവന്‍ നിയമനങ്ങളും ഹിന്ദുക്കള്‍ക്ക് മാത്രമായി ലഭിക്കുന്നു. ഇതുവഴി മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക്

റെയില്‍വേ ഡിവിഷന്‍ വിഭജനം; കേരള വികസനം അട്ടിമറിക്കപ്പെടുമ്പോള്‍

വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ ചിരകാല അഭിലാഷമാണ്. സ്വപ്‌ന പദ്ധതിയാണ്. ഏറെ കോലാഹലങ്ങള്‍ക്കും വിവാദങ്ങള്‍ക്കും രാഷ്ട്രീയക്കളികള്‍ക്കും ശേഷമാണ് ഈ പദ്ധതി പ്രവര്‍ത്തനപഥത്തില്‍ വരുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായിട്ട് തിരുവനന്തപുരത്തിന്റെ സാറ്റലൈറ്റ് സ്റ്റേഷനാകാന്‍ പരിഗണിച്ചിരുന്നത് നേമം റെയില്‍വേ സ്റ്റേഷനാണ്. തിരുവനന്തപുരം സെന്റര്‍ റെയില്‍വേ സ്റ്റേഷന്റെ ഭാവി നേമം ടെര്‍മിനലിലാണ്. നേമം ഉള്‍പ്പെടെയുള്ള ഭാഗം വിട്ടുപോയാല്‍ തിരുവനന്തപുരത്തിന്റെ പ്രധാന്യം തന്നെ നഷ്ടപ്പെടും. വിഴിഞ്ഞം തുറമുറം പ്രവര്‍ത്തന സജ്ജമാകുന്നതോടു കൂടി നേമം ടെര്‍മിനലും ലഭ്യമാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.ഈയിടെയാണ് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വതി ലോഹാനി തിരുവനന്തപുരം സന്ദര്‍ശിച്ചത്. റെയില്‍

ദ സെല്‍ഫി

അച്ഛന്റെ കണ്ണാടിയില്‍ നോക്കി ആദ്യം തെളിഞ്ഞു പിന്നെ അതു മാഞ്ഞുഅവന്റെ കണ്ണാടിയില്‍ നോക്കി അവതാരമായി തെളിഞ്ഞുഒരിക്കലും മാഞ്ഞതേയില്ലഉറ്റവര്‍ കണ്ടാല്‍അതു കരഞ്ഞു തീര്‍ക്കും

കശാപ്പിനുള്ള കാലിവില്‍പന നിരോധിക്കുമ്പോള്‍

കശാപ്പിനായി കാലി ചന്തകളില്‍ കന്നുകാലികളെ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം 2017 എന്ന പേരില്‍ കേന്ദ്ര വനപരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നു. ഇതനുസരിച്ച് പശു, കാള, പോത്ത, ഒട്ടകം, തുടങ്ങിയവയെ ഇനി കശാപ്പിനായി വില്‍ക്കാനാവില്ല. കാര്‍ഷികാവശ്യങ്ങള്‍ക്കായി വളര്‍ത്തുന്നതിനു വേണ്ടി മാത്രമെ കാലി ചന്തകളില്‍ കന്നു കാലിവില്‍പ്പന നടത്താനുവുകയുള്ളൂ. 1960 ലെ നിയമത്തിന് ആധാരമാക്കിയാണ് ഈ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. കന്നുകാലികളെ വില്‍ക്കുന്നതിനും വളര്‍ത്തുന്നതിനുമെതിരെ പാലിക്കേണ്ട കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിലെ 29 സംസ്

വേലി തന്നെ വിളവു തിന്നുമ്പോള്‍

നിയമം പാലിക്കപ്പെടുകതന്നെ വേണം. രാജ്യവളര്‍ച്ചയ്ക്ക് അത് അത്യന്താപേക്ഷികമാണ് താനും. ഭരണ സംവിധാനം നടപ്പാക്കുന്നവരില്‍ നിന്നു തന്നെയാണ് തുടങ്ങേണ്ടത്. അതുവഴി ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സര്‍വ്വോപരി സമസ്ത ജനവിഭാഗങ്ങളും രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ ബാദ്ധ്യസ്ഥരാണെന്ന ബോധ്യം ഓരോരുത്തര്‍ക്കുമുണ്ടാകും. നിയമം ലംഘിക്കുമ്പോള്‍ നിയമ വ്യവസ്ഥ തന്നെ നോക്കുകുത്തിയാവുകയാണ്. വേലി തന്നെ വിളവു തിന്നുന്ന കാഴ്ചയാണ് പലപ്പോഴും കാണാനാവുന്നത്. നിയമ വ്യവസ്ഥ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെയാണ് മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കാനാവുക...?രാജ്യത്തെ ഭരണ സംവിധാനത്തിന് ചുക്കാന്‍ പിടിക്കുന്നവരാണ് ഐഎ.എസുകാര്‍. രാജ്യത്തിന്റെ യശസ്

പാവപ്പെട്ട വിദ്യാര്‍ത്ഥികളോട് എന്തിനീ ക്രൂരത ...???

   ഭരണഘടന അനുശാസിക്കുന്ന നിയമപരിരക്ഷ വിദ്യഭ്യാസരംഗത്ത് ഇല്ലാതാവുകയാണ്. വിദ്യാഭ്യാസത്തോടനുബന്ധിച്ചുള്ള ട്യൂഷന്‍ ഫീസ്, പരീക്ഷാ ഫീസ് മുതലയാവ യുക്തമായ സമയത്ത് ഒടുക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ട ചുമതല സര്‍ക്കാരുകള്‍ക്കുണ്ട്. ഇതിന്റെ ഗുണഭോക്താക്കളില്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി, പട്ടിക വര്‍ഗ മറ്റ് പിന്നോക്ക വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും. ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ പിന്നോക്ക വിഭാഗകുട്ടികളും ദുരിതമനുഭവിക്കുകയാണ്. സര്‍ക്കാര്‍ നല്‍കേണ്ട ആനുകൂല്യങ്ങള്‍ സമയത്തിനു നല്‍കാത്തതു കാരണം സര്‍വ്വകലാശാല പരീക്ഷാഫലങ്ങള്‍ തടഞ്ഞുവയ്ക്കുന്ന അതീവ ഗുരുതരാവസ്ഥ വരെ എത്തിനില്‍ക്കുന്നു. ഇതിന്റെ പേരില്‍ കോഴിക്കോട് സര്‍വ്വകാലശാലയുടെ കീഴിലുള്ള 93 കോളേജുകള

ഗുരുനാഥനില്‍ നിന്നും വരം നേടിയ അരവിന്ദന്‍

ചിരിയും ചിന്തയും നല്‍കി മലയാളി മനസുകളില്‍ ചിരപ്രതിഷ്ഠ നേടിയ മഹാനടനായ മാള അരവിന്ദന്റെ ദേഹവിയോഗത്തിന് രണ്ട് ആണ്ട് തികഞ്ഞു. മലയാള സിനിമയില്‍ ഹാസ്യത്തിന് തനതുശൈലിയില്‍ വേറിട്ട രൂപവും ഭാവവും നല്‍കിയ അനുഗ്രഹീത കലാകാരനാണ് മാള. നാലുപതിറ്റാണ്ടോളം വെള്ളിത്തിരയില്‍ മിന്നിതിളങ്ങിയ അരവിന്ദന്‍ ചെറുപ്പത്തില്‍ തന്നെ കലാരംഗത്ത് മികവ് തെളിയിച്ച പ്രതിഭയാണ്. അരനൂറ്റാണ്ട് മുമ്പ് മാള സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന ടി.കെ.അരവിന്ദാക്ഷന് ഹെഡ്മാസ്റ്ററായിരുന്ന വി.വി.തോമസ് മാസ്റ്റര്‍ ഒരു വരം നല്‍കി. അത് ഒരനുഗ്രഹ വരമായിരുന്നെന്ന് കാലം തെളിയിച്ചു. 1968ല്‍ സിന്ദൂരം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ മായാത്ത ഒരിടം നേടി മാള അരവിന്ദന്‍.

കള്ളപ്പണത്തിനെതിരെ നടപടി സ്വീകരിച്ചത് ഫലപ്രാപ്തിയിലെത്തുമോ?

ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യയില്‍ ഒരു ദിവസം ഭരണാധികാരി കള്ളപ്പണത്തിനെതിരെ വ്യാജകറന്‍സിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചത് അഭിനന്ദനീയമാണ്. കള്ളപ്പണം രാജ്യത്തെ ക്യാന്‍സറിനെപ്പോലെ കാര്‍ന്ന് തിന്നുന്ന ഭീകരരോഗമാണ്. അത് നമ്മുടെ ഐക്യത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യുന്നു. വര്‍ഗ്ഗീയലഹളയ്ക്ക് വളം വച്ചു കൊടുക്കുന്നു. അത് മതേതരത്തേയും ജനാധിപത്യത്തെയും വെല്ലുവിളിക്കുന്നു. ഈ സത്യം ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് 500, 1000 രൂപ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചത്. ഇതുവഴി ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെങ്കിലും അത് നല്ല നാളേക്ക് വേണ്ടിയാണെന്ന ബോദ്ധ്യത്തില്‍ രാജ്യ സ്‌നേഹികളായ എല്ലാവരും സ്വമനസ്സാലെ സ്വീകരിക്കാന്‍ തയ്യാറായി. 

കോടതിയിലെ മാധ്യമവിലക്ക് അനുവദനീയമോ ?

ജനാധിപത്യ വ്യവസ്ഥിതിയുടെ മൂന്ന് നെടുംതൂണുകളാണ് ലെജിസ്ലേച്ചര്‍, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവ, ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചില പരിമിതികള്‍ ഉണ്ട്. ആ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മാത്രമേ പ്രവര്‍ത്തിക്കാന്‍ അധികാരമുള്ളൂ. കൂടാതെ ഫോര്‍ത്ത് എസ്റ്റെറ്റ് എന്നുപറയുന്ന പത്രമാധ്യമങ്ങളും ഇവിടെയുണ്ട്. ലെജിസ്ലേച്ചറിനും, ജുഡീഷ്യറിക്കും, എക്‌സിക്യൂട്ടിവീനും ഉള്ളതുപോലെ പത്രമാധ്യമങ്ങള്‍ക്കും ചില അവകാശങ്ങളും അധികാരങ്ങളും ഭരണഘടന അനുവദിക്കുന്നുണ്ട്. ആയത് നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. രാജ്യത്ത് നടക്കുന്ന ഭരണ നിര്‍വ്വഹണത്തിന്റെ വിശദവിവരങ്ങള്‍, ക്ഷേമപദ്ധതികള്‍, അഴിമതി, സ്വജനപക്ഷപാതം, കോടതികളില്‍ നിന്നുണ്ടാകുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ഉത്തരവുകള്‍ മുതലാ

തൊഴിലില്ലായ്മ പെരുകുന്നു; നടക്കുന്നതിലേറെയും അനധികൃത നിയമനങ്ങള്‍

രാജ്യത്ത് തൊഴിലില്ലായ്മ പെരുകുമ്പോഴും ഒഴിവുകള്‍ നികത്തുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിസംഗത തുടരുന്നു. ഇപ്പോള്‍ നടക്കുന്ന നിയമനങ്ങളില്‍ ഏറെയും അനധികൃതമാണുതാനും. കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ ബ്യൂറോ പുറത്തുവിട്ട തൊഴിലില്ലായ്മയുടെ കണക്കുകള്‍ ആരെയും ഞെട്ടിക്കും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2015- 16 ല്‍ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഡല്‍ഹിയിലെ പ്രഹര്‍ എന്ന സംഘടന ഇന്ത്യയിലെ തൊഴിലില്ലായ്മയെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് താഴെ ചേര്‍ക്കുന്നു.തൊഴില്‍ അവസരങ്ങള്‍ 2011 - 9.30 ലക്ഷം       2012

അദ്ധ്യാപക തസ്തിക: പട്ടികജാതി-വര്‍ഗ്ഗക്കാര്‍ വഞ്ചിക്കപ്പെടുമ്പോള്‍

ചരിത്രത്തില്‍ ആദ്യമായി സര്‍ക്കാര്‍ സ്‌കൂളികളിലെ അദ്ധ്യാപക ഒഴിവുകളില്‍ എയ്ഡഡ് സ്‌കൂളുകളില്‍ അധികം വരുന്ന അദ്ധ്യാപകരെ പുനര്‍വിന്യസിക്കുന്ന അത്യന്തം പരിഹാസ്യമായ പ്രവണതയ്ക്ക് പുതിയ സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുകയാണ്. കോടതി ഉത്തരവ് അനുസരിച്ച് 2015-16 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയം ജൂലൈ 15ന് തന്നെ വിദ്യാഭ്യാസവകുപ്പ് എല്ലാ ജില്ലകളിലും പുര്‍ത്തിയാക്കി. അതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍ തുടങ്ങിയ ഓഫീസര്‍മാര്‍ സൂക്ഷ്മ പരിശോധന നടത്തി. 345 എല്‍.പി.സ്‌കൂള്‍ അദ്ധ്യാപകരുടെ ഒഴിവുകള്‍ ഡപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. എന്നാല്‍ കേവലം 70 എണ്ണം മാത്രമാണ് പബ്ലിക് സര്‍വ്വീസ് കമ്മീഷന് റിപ്പോര്‍ട്ട് ചെയ്തത

സ്വാതന്ത്ര്യദിന ചിന്തകള്‍

സ്വാതന്ത്ര്യത്തിന്റെ 69-ാം വാര്‍ഷികമാണ് ഈ ആഗസ്റ്റ് 15ന് നമ്മള്‍ ആഘോഷിക്കുന്നത്. സ്വാതന്ത്ര്യത്തിനു വേണ്ടി രക്തസാക്ഷ്യം വഹിച്ച മഹാത്മാഗാന്ധി ഉള്‍പ്പടെയുള്ള എല്ലാവരെയും പീഠനങ്ങളും, സഹനങ്ങളും ഏറ്റുവാങ്ങിയവരെയും നന്ദിയോടെ സ്മരിക്കാം.നമ്മുടെ രാജ്യത്തിന്റെ വിദേശ ആധിപത്യത്തിന്റെയും സ്വാതന്ത്രസമരത്തിന്റെയും  ചരിത്രം ലോകചരിത്രത്തില്‍ സമാനതകൡാത്തതാണ്. പരമ്പരാഗതമായി രാജ്യം ഭരിച്ചിരുന്നത്, പരസ്പരം കലഹിച്ചും യുദ്ധം ചെയ്തും കഴിഞ്ഞിരുന്ന 640 ഓളം വരുന്ന നാട്ടുരാജാക്കന്‍മാരായിരുന്നു.കേവലം വാണിജ്യ ലക്ഷ്യത്തോടെയാണ് വിദേശികള്‍ ഇന്ത്യയിലേക്കെത്തിയത്. കാലക്രമത്തില്‍ ഇവര്‍ നിര്‍ണായക ശ

അംഗനവാടി ജീവനക്കാരും വേതനവര്‍ദ്ധനവും

2015 ആഗസ്റ്റ് മുതല്‍ അംഗണവാടി വര്‍ക്കര്‍മാരുടെ ശമ്പളം 10,000 രൂപയും, ഹെല്‍പ്പര്‍മാരുടേത് 7000 രൂപയായും വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുകയുണ്ടായിട്ടുള്ളതാണ്. കൂടൂതലായി വരുന്ന തുക പഞ്ചായത്തുകളുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും വകയിരുത്തി നല്‍കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ പഞ്ചായത്തുകള്‍ വേതന വര്‍ദ്ധനവ് നല്‍കിയില്ല. വീണ്ടും 2016 ഫെബ്രുവരിയില്‍ വര്‍ക്കറുടെ ശമ്പളം 5,600 രൂപയില്‍ നിന്നും 10,000 രൂപയായും, ഹെല്‍പ്പറുടേത് 4,100 രൂപയില്‍ നിന്ന് 7,000 രൂപയായുംവര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയുണ്ടായി. കൂടുതല്‍ വരുന്ന തുക പഞ്ചായത്തുകള്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരുന്നത്. ഇതുപ്രകാരം 2016 ഏപ്രില്‍ ഒന്നുമുതല്‍ വര്‍ദ്ധിപ്പിച്ച വേതനം നല്‍കാന്‍ തദ്ദേശ സ്വയ

ഉള്‍കാഴ്ച്ചയും ഉള്‍വിളിയും

ഒരു ഉള്‍വെളിച്ചത്തിന്റെ പ്രചോദന വിശേഷം കൊണ്ടു സമൂഹത്തിന്റെ പല സ്വാധീനങ്ങളില്‍ നിന്നും പിന്‍മാറി സ്വന്തം ഉള്‍വെളിച്ചത്തിന്റെ വഴിയെ ആത്മീയ തീരങ്ങളിലേക്ക് നിര്‍ഭയമായി ചുവടുകള്‍ വയ്ക്കാന്‍ ഒരുങ്ങുകയാണ് ഞാന്‍. എനിക്കുണ്ടായ ഉള്‍കാഴ്ച്ചയും ഉള്‍വിളിയും ആണു ഈ ലേഖനം.കൂടുതല്‍ വെളിച്ചത്തിനും ജന്മസാഫല്യത്തിനും വേണ്ടി എന്റെ യൗവ്വനകാലയളവില്‍ ധാരാളം ഗവേഷണങ്ങളും പരിശ്രമങ്ങളും ഞാന്‍ നടത്തിയിട്ടുണ്ട്.പ്രത്യയ ശാസ്ത്രങ്ങള്‍ക്കുംതത്വശാസ്ത്രങ്ങള്‍ക്കുംകലാസാംസ്‌ക്കാരങ്ങള്‍ക്കുംമത സംഹിതകള്‍ക്കും അപ്പുറത്തേക്കു എത്തിനോക്കുവാനും ബോദ്ധ്യങ്ങള്‍ സംശയരഹിതമായി ഉറപ്പിക്കുവാനും എനിക്കു അവസരങ്ങള്‍ ലഭി

കേരളത്തിലുണ്ടൊരു നീന്തല്‍ സര്‍വ്വകലാശാല അഥവാ മഷിക്കുളം

നീന്തലറിയാത്ത കുട്ടികളെ അരയില്‍ ട്യൂബ് ഘടിപ്പിച്ച് കുളത്തിലേക്ക് എറിയുമ്പോള്‍ രക്ഷിതാക്കള്‍ ശ്വാസം അടക്കിപിടിക്കും. നിലയില്ലാ കയത്തില്‍ മുങ്ങിതാഴുന്ന കുട്ടികള്‍ നിമിഷങ്ങള്‍ക്കകം മുകളിലേക്ക് പൊന്തി വരുമ്പോള്‍ പരിശീലകന്‍ ഹരിലാല്‍ പറയും ഇവര്‍ തിരിച്ചു വരുന്നത് ഭൂമിയുടെ മൂന്നില്‍ രണ്ടു ഭാഗവും കയ്യടക്കിയ വെള്ളത്തെ കീഴടക്കാനുള്ള ആത്മവിശ്വാസവുമായാണ്. ഇതൊക്കെ പറയുമ്പോഴും കുളക്കരയില്‍ നില്‍ക്കുന്ന രക്ഷിതാക്കള്‍ക്ക് ശ്വാസം നേരെ വീണിട്ടുണ്ടാകില്ല. കുളത്തിലേക്ക് ചാഞ്ഞു നില്‍ക്കുന്ന അത്തി മരത്തില്‍ നിന്ന് മൂന്നു വയസുകാര്‍ മുതല്‍ വയോധികര്‍ വരെ എടുത്തുചാടി നീന്തി തുടിക്കുന്ന കാഴ്ച്ച ആരെയും അത്ഭുതപ്പെടുത്തും. ഇത് തൃശൂര്‍ ജില്ലയിലെ ആളൂര്‍ ഗ്രാമപഞ്ചായത്ത് കൊമ്പൊടിഞ്ഞാമാക്കല്‍ മഷിക്കുളത്തിലെ പതിവു കാ

ജനപ്രതിനിധികള്‍ അധികാരമേല്‍ക്കുമ്പോള്‍

ഇന്ത്യന്‍ ഭരണഘടനയുടെ 73,74 ഭേദഗതികളുടെ അടിസ്ഥാനത്തില്‍ 1994-ല്‍ കേരള നിയമസഭ പാസ്സാക്കിയ കേരള പഞ്ചായത്തീരാജ് നിയമത്തിന്റേയും കേരള മുനിസിപ്പാലിറ്റി നിയമത്തിന്റേയും അടിസ്ഥാനത്തില്‍ നടത്തിയ അഞ്ചാമത്തെ തിരഞ്ഞെടുപ്പാണിത്. 1995-ലെ തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് 33% സീറ്റുകളാണ് സംവരണം ചെയ്തത്. എന്നാല്‍ 2010-ല്‍ വനിതാ സംവരണം 50% ആയി ഉയര്‍ത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരോടൊപ്പം തുല്യത ലഭിക്കുകയും ചെയ്തു.കേരളത്തിലെ 941 ഗ്രാമ പഞ്ചായത്തുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലേക്കും മട്ടന്നൂര്‍ ഒഴികെയുള്ള 86 മുനിസിപ്പാലിറ്റികളിലേക്കും ആറ് കോര്‍പ്പറേഷനുകളിലേക്കും ആണ് തിരഞ്ഞെടുപ്പ് നടന്നത്. 28 മുനിസിപ്പാലിറ്റികളും

ഭാഷയ്ക്ക് ചരമഗീതം ചമയ്ക്കുമ്പോള്‍

അച്ചടിമാധ്യമം പ്രത്യേകിച്ചും പത്രങ്ങളും വാരികയും മാസികയും എന്നും മലയാളികളുടെ അഭിമാനമാണ്. അതിന്റെ പാരമ്പര്യവും പൈതൃകവും ഏതൊരു മലയാളിക്കും മലയാണ്‍മയ്ക്കും മറക്കാവുന്നതോ മറയ്ക്കാവുന്നതോ അല്ല. പ്രത്യേകിച്ചും ദിനപ്പത്രം. ബഹുഭൂരിപക്ഷം മലയാളികളുടേയും പ്രഭാതങ്ങളാരംഭിക്കുന്നത് ഏതെങ്കിലുമൊരു ദിനപ്പത്രത്തിനൊപ്പമാണുതാനും. സമൂഹത്തിന്റെ സമസ്തമേഖലകളേയും കലയേയും സാഹിത്യത്തേയും സംസ്‌കാരത്തേയുമെല്ലാം എന്നെന്നും ഈ പ്രസിദ്ധീകരണങ്ങള്‍ ക്രിയാത്മകമായി സ്വാധീനിച്ചിട്ടുണ്ട് എന്നുകാണാം. എന്നാല്‍ ഭാഷാസ്‌നേഹികള്‍ ഏറെക്കാലമായി ഉയര്‍ത്തിക്കാട്ടുന്നതും ഈയിടെ വര്‍ദ്ധിച്ചുവരുന്നതുമായ ഒന്നാണ് പത്ര-ദൃശ്യമാധ്യമങ്ങള്‍ ഭാഷ അച്ചടിക്കുന്നതിലും ഉച്ചരിക്കുന്നതിലും വരുത്തുന്ന ഗുരുതരമായ അനാസ്ഥയും അതുമൂലമുണ്ടാകുന്ന ഉച്ചാരണവൈകല്യങ്ങള

മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം രോഗികളുടെ രക്ഷയ്ക്കുവേണ്ടിയാകണം

വയറിളക്കത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്ന സ്ത്രീ മതിയായ ചികിത്സ ലഭിക്കാതെയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ മരിച്ചത്.പാലക്കാട് പല്ലാവൂരിനടുത്ത് കൂടല്ലൂരിലുള്ള ശ്രീദേവിയെ വയറിളക്കത്തെത്തുടര്‍ന്ന് നാല് ദിവസത്തെ ചികിത്സയ്ക്കു ശേഷം ഫലമില്ലാത്തതിനാല്‍ പാലക്കാട് ജില്ല ആസ്പത്രിയില്‍ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ കൊണ്ടു വന്നു. പരിശോധിച്ച ഡോക്ടടര്‍ എക്‌സ് റേ, സ്‌കാനിങ്ങ്, ലാബ് പരിശോധനകള്‍ക്ക് കുറിപ്പു നല്‍കി. ഫിലിമില്ലാത്തതുകൊണ്ട് എക്‌സ്‌റേ കിട്ടിയില്ല. സ്‌കാനിങ്ങിന് നവംബര്‍ 4 തിയതിയും നല്‍കി. ഇതിനിടെ രോഗിക്ക് അസുഖം കൂടിയതിനെ തുടര്‍ന്ന് ഡോക്ടറെ അറിയിച

നീരുറവകള്‍...!

  കൈരളിയുടെ കാമധേനുക്കളാംആരോഗ്യദായനീകളായനാല്‍പ്പത്തിനാലു നദികളെനാശോന്മുഖമാക്കിയ; നരരെനിങ്ങള്‍...ഭാവിതലമുറയുടെആരോഗ്യ, ജൈവിക, ധനസമ്പത്തുക്കളെ, കൊള്ളയടിക്കുകയായിരുന്നു?സംസ്‌കാരത്തിന്റെ ഈറ്റില്ലങ്ങളാംനദികളും, നദീതടങ്ങളുംകാര്‍ഷിക കേരളത്തിന്റെസാഹിത്യ കേരളത്തിന്റെകുടിനീരിന്റെ ... നീരുറവകള്‍.മലീമസമായ, രോഗാണുഖനികളാക്കി?പ്രകൃതിയുടെ രക്തധമനികളാം

കേളികൊട്ട് ഉയരുന്നു.... പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തെത്തി..!!!!

നവംബര്‍ 15നു മുമ്പ് തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.ശശീധരന്‍ നായരുടെ പ്രസ്താവന വന്നതോടെ നാട്ടിന്‍പുറങ്ങള്‍ സജീവമാവുകയാണ്. പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാന്‍ അടവുകള്‍ പതിനെട്ടും അതിനപ്പുറവും പോകുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നത്. പഴയ പഞ്ചായത്തുകളില്‍ നിന്നും ഇപ്പോഴത്തെ പഞ്ചായത്തുകള്‍ രൂപത്തിലും ഭാവത്തിലും വ്യത്യസ്ഥമായിരിക്കുന്നതിനാല്‍ തീപാറും മത്സരങ്ങള്‍ പ്രതീക്ഷിക്കാം. അധികാരങ്ങളാല്‍ സമൃദ്ധമാണ് ഇപ്പോഴത്തെ പഞ്ചായത്തുകള്‍. ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കല്‍, കുന്നിടിച്ച് നിരപ്പാക്കുന്നതിനുള്ള അനുവാദം നല്‍കല്‍ എന്നുവേണ്ട പുതിയ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിനുള്ള എന്‍ഒസി പോലും നല്‍കാനുള്

കേരളം മോഷ്ടാക്കളുടെ പിടിയിലോ.........?

ജെയിംസ് ഹാര്‍ഡ്‌ലി ചെയ്‌സിന്റെ പ്രശസ്ത ക്രൈം നോവലാണ് -ദി വേള്‍ഡ് ഇന്‍ യുവര്‍ പോക്കറ്റ്. റിസര്‍വ് ബാങ്കില്‍ നിന്നും കറന്‍സി നിറച്ച് ഇതര ബാങ്കുകളിലേക്ക് വിതരണം ചെയ്യുന്ന സെക്യൂരിറ്റി വാന്‍ നാല് മോഷ്ടാക്കള്‍ ചേര്‍ന്ന് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതാണ് അതിന്റെ ഉള്ളടക്കം. സെക്യൂരിറ്റി വാന്‍ അവര്‍ ഉദ്ദേശിച്ച വഴിയില്‍ പ്രവേശിച്ച ഉടനേ പാതയുടെ രണ്ടറ്റങ്ങളിലും-റോഡ് ക്ലോസ്ഡ്- എന്ന സൈന്‍ ബോര്‍ഡുകള്‍ വച്ച് മറ്റു ട്രാഫിക്കുകള്‍ ഒഴിവാക്കി സെക്യൂരിറ്റി ഗാര്‍ഡുകളെ ആക്രമിച്ച് അവശരാക്കി വാന്‍ തട്ടിയെടുത്ത് വലിയൊരു കണ്ടെയ്‌നര്‍ ട്രക്കില്‍ കയറ്റി അതിനുള്ളിലിരുന്ന് അതിസങ്കീര്‍ണ്ണമായ പൂട്ടു പൊളിക്കാന്‍ ശ്രമിക്കുന്നു. വളരെ ആസൂത്രണ പടുതയും, ബുദ്ധിയും, ക്ഷമയും, കൃത്യതയും വേണ്ട ഒരു

അങ്കക്കലി പൂണ്ട വാമനന്‍മാര്‍ തകര്‍ത്താടിയപ്പോള്‍..........!!!!

വ്യത്യസ്ഥമായ ഓണാഘോഷങ്ങള്‍ക്ക് നാന്ദികുറിച്ചുകൊണ്ട് തിരുവനന്തപുരത്തെ സിഇടി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനുള്ളില്‍ തകര്‍ത്താടിയപ്പോള്‍ പ്രതിഫലമായി അവര്‍ക്ക് ഒരു രക്തസാക്ഷിയെ ലഭിച്ചു. മലപ്പുറം സ്വദേശിനി തസ്‌നി ബഷീര്‍ ആയിരുന്നു ആ രക്തസാക്ഷി. ലഹരിയില്‍ മുങ്ങിയ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ അമിത വേഗത്തില്‍ ജീപ്പോടിച്ച് ക്യാമ്പസിലെ ഇടവഴി മുറിച്ചു കടക്കുകയായിരുന്ന തസ്‌നി ബഷീറിനെ ഇടിച്ചു വീഴ്ത്തി ജീപ്പ് നിര്‍ത്താതെ ഒാടിച്ചുപോയി. പോലീസെത്തിയപ്പോള്‍ അവര്‍ തങ്ങളുടെ നേതാക്കളുടെ സങ്കേതങ്ങളില്‍ ഇരുന്ന് കേസില്‍ നിന്നും രക്ഷപ്പെടുവാനുള്ള മാര്‍ഗങ്ങള്‍ ആരായുകയായിരുന്നു. ഇടി കൊണ്ട് റോഡില്‍ വീണ് ചോരവാര്‍ന്നൊലിച്ചു കൊണ്ടിരുന്ന കുട്ടിക്ക് ഉടനെ പ്രഥമ ശുശ്

ഓണം- രുചി വൈവിധ്യങ്ങളുടെ ഉത്സവം..........!

ത്രേതായുഗത്തില്‍ നമ്മുടെ നാട് ഭരിച്ചിരുന്ന സര്‍വ്വാദരണീയനായ പൊന്നു തിരുമേനിയായിരുന്നു മഹാബലി. മഹാബലിയും, മാവേലിയും രണ്ടും രണ്ടു പേരാണെന്ന ഒരു തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മഹാഭാരതപ്രകാരം മഹാബലി നര്‍മ്മദാ നദീതീരത്തുള്ള ഒരു രാജ്യം ഭരിച്ചിരുന്ന ചക്രവര്‍ത്തിയും പ്രഹ്ലാദന്റെ പൗത്രനുമാണ്. വാമനന്‍ അദ്ദേഹത്തെ സുതല-യിലേക്ക് നാടുകടത്തി. മാവേലിയാണെങ്കില്‍ തമിഴ്‌നാട്ടിലെ മഹാബലിപുരം എന്ന രാജ്യത്തെ രാജാവും. നമ്മുടെ മാവേലിക്കരയും മാവേലിയുടെ കീഴിലായിരുന്നുവേ്രത. മാവേലി ഭരിച്ച കരയായതുകൊണ്ടാകാം അതിന് മാവേലിക്കര എന്ന പേരുവീണത്. അവിടുത്തെ ഭരണം അവസാനിപ്പിച്ച് മാവേലി മഹാബലിപുരത്തേക്ക് മടങ്ങി പോയി എന്നാണ് ഐതിഹ്യം. ഇവരില്‍ മഹാഭാരതത്തില്‍ പറയുന്ന മഹാബലിയാണ് നമ്മുടെ ഓണത്തപ്പന്‍

സുന്ദര്‍ പിച്ചൈ-ഇന്ത്യന്‍ യുവത്വത്തിന് ഒരു റോള്‍ മോഡല്‍.........!

വലുതായാല്‍ നിങ്ങള്‍ക്ക് ആരായി തീരണം? ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ഈ ചോദ്യത്തിന് പ്രസക്തിയേറിയത്.  കേരളത്തില്‍ ഈ ചോദ്യത്തിന് രണ്ടുത്തരമേ ഉള്ളൂ- ഡോക്ടര്‍ അല്ലെങ്കില്‍ എഞ്ചിനീയര്‍. സിനിമാനടന്‍/നടി, പൈലറ്റ്, മന്ത്രി... എന്നൊക്കെ ഒറ്റയ്ക്കും തെറ്റയ്ക്കും കേട്ടേക്കാമെങ്കിലും ഭൂരിഭാഗവും ആദ്യത്തെ ഉത്തരങ്ങളുമായി മുന്നോട്ടു പോകുന്നവരാണ്.  ഇതേ ചോദ്യം വടക്കു കിഴക്കേ സംസ്ഥാനങ്ങളിലൊന്നായ മിസോറാമില്‍ ചെന്ന് ചോദിച്ചു നോക്കൂ- ഉടന്‍ വരും ഉത്തരം- ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ്. എന്നാല്‍ ഈ അടുത്ത കാലത്തായി വിവര സാങ്കേതിക മേഖല ഉയര്‍ന്ന് അന്വേഷണമെന്ന ചിരപുരാതന മനുഷ്യകൗതുകത്തില്‍ വലിയ കച്ചവട സാധ്യത കണ്ടെത്തിയപ്പോള്‍ പലരും ഇപ്പോള്‍ നോട്ടമിടുന്നത് ഐടി കമ്പനികളിലെ ഉയര്‍ന്ന ഉദ

ഹൃദയരാഗം മീട്ടുന്ന മൃതസഞ്ജീവനി...........!!!

കേരള സര്‍ക്കാരിന്റെ അവയവദാന ദൗത്യമാണ് മൃതസഞ്ജീവനി.  ഈയിടെ നടന്ന ഒരു ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ കേരളത്തിന്റെ തിരു നെറ്റിയില്‍ തിലകചാര്‍ത്ത് അണിയിച്ചിരിക്കുന്നു ഈ പദ്ധതി.  തിരുവന്തപുരത്തുള്ള അഡ്വ.നീലകണ്ഠ ശര്‍മ്മയുടെ മസ്തിഷ്‌ക മരണമാണ് അതിന് നിമിത്തമായത്. അദ്ദേഹത്തിന്റെ എല്ലാ ആന്തരീകാവയവങ്ങളും, നേത്രപടലങ്ങളും ദാനം നല്‍കാന്‍ കുടുംബം സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു.  തുടര്‍ന്ന് സര്‍ക്കാര്‍ മെഷീനറി ഉണര്‍ന്നു ചലിക്കാന്‍ തുടങ്ങി.  ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നീലകണ്ഠശര്‍മ്മയുടെ ഹൃദയം പുറത്തെടുത്ത് ഹൃദയമാറ്റ ശസ്ത്രക്രിയക്കായി

പ്രശ്‌നം

ഇന്ന്         ജാതകവുമായി-         ഞാന്‍         ജ്യോതിഷിയുടെ         മുന്നില്‍നാളെ         ജാതകമില്ലാതെ-         മകന്‍         ജനിതക എഞ്ചിനീയറുടെ         മുന്നില്‍

കഞ്ചാവു മണക്കുന്നല്ലോ കാറ്റേ നീ വരുമ്പോള്‍...............!!!!

ബാറുകള്‍ പൂട്ടി താക്കോല്‍ കീശയിലിട്ട് ഉമ്മന്‍ചാണ്ടി പോയപ്പോള്‍ ഇനി മുതല്‍ ഇവിടെ മദ്യം മണക്കുകയില്ലല്ലോ എന്നോര്‍ത്ത് ജനം ആശ്വസിച്ചു. പക്ഷേ ആ ധാരണ മാറാന്‍ അധികസമയം വേണ്ടി വന്നില്ല.  ബാറുകള്‍ക്ക് പകരം തുടങ്ങിയ ബിയര്‍-വൈന്‍ പാര്‍ലറുകളിലേക്ക് കുടിയന്‍മാര്‍ ആരും എത്തിനോക്കിയില്ല.  പകരം അവര്‍ മണമില്ലാത്തതും ഗുണമേറിയതുമായ മയക്കുമരുന്നുകളുടെ പുറകേ പോയി.  കേരള സ്‌പെഷ്യലായ -ഇടുക്കി ഗോള്‍ഡ് കഞ്ചാവ്- തികയാതെ വന്നപ്പോള്‍ നേപ്പാള്‍,  അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തികളില്‍ സുലഭമായ ഭാംഗും, ചരസും, കൊക്കൈയ്‌നും  നിറച്ച ഭാണ്ഡവുമായി അന്യസംസ്ഥാന തൊഴിലാളികളുടെ വേഷത്തില്‍ മയക്കുമരുന്ന് മാഫിയകളുടെ ഏജന്റുമാര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ വന്നിറങ്ങി.  എല്‍എസ്ഡിയും, ബ്രൗണ്‍ ഷുഗറും, പെത്ത

ബ്രിട്ടനെ നാണം കെടുത്തിച്ച് ശശി തരൂര്‍..............!!!

ഓക്‌സ്ഫഡ് സര്‍വ്വകലാശാലയില്‍ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി സൊസൈറ്റിയില്‍ ശശി തരൂര്‍ ഈയിടെ നടത്തിയ പ്രസംഗം നമ്മുടെ മഹാകവി വള്ളത്തോള്‍ കേട്ടിരുന്നുവെങ്കില്‍ അദ്ദേഹം ഭാരതത്തെ സ്തുതിച്ചു കൊണ്ട് എഴുതിയ - ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണം അന്തരംഗം- എന്ന വരികള്‍- കേരളമെന്ന പേരുകേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം എന്ന് തിരുത്തി കുറിച്ചേനെ.  ആ പ്രസംഗം അത്രക്കും പ്രൗഢഗംഭീരമായിരുന്നു.  വിദ്യയുടെ ലോകത്ത് ഏറ്റവും ഉയര്‍ന്ന സ്ഥാനം അലങ്കരിക്കുന്ന ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയില്‍ വിശിഷ്ടാതിഥികള്‍ക്ക് മുമ്പാകെ നടത്തിയ പത്തു മിനിറ്റ്  ദൈര്‍ഘ്യമുള്ള ആ പ്രസംഗം ലോകത്തെ ഞെട്ടിച്ചു കളഞ്ഞു.  സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് അറിയപ്പെട്ടിരുന്ന ബ്രിട്ടന്റെ മണ്ണില്‍ നിന്നുകൊണ്ട് അവരുടെ കോളനിയായിരുന്ന ഇന്ത്

പേ പിടിച്ച കേരളം..............!!!

-ഇവനെ പേടിച്ചാരും നേര്‍വഴി നടപ്പീല- എന്ന് ഒരു ഹാസ്യകവി എഴുതിയതുപോലെ തെരുവു നായ്ക്കളെ പേടിച്ചാര്‍ക്കും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്തവിധം ഭയാനകമായിരിക്കുന്നു കേരളത്തില്‍ തെരുവു നായ്ക്കളുടെ ശല്യം.  പേയിളകിയ നായ്ക്കളെ ഭയന്ന് കോഴിക്കോട്ടെ ഒരു സ്‌കൂള്‍ ഒരു ദിവസം പൂട്ടിയിട്ടു എന്ന ഒരു പത്രവാര്‍ത്തയും ഈയിടെ കണ്ടിരുന്നു.  പട്ടികടിയേറ്റ് കഴിഞ്ഞ വര്‍ഷം കേരളത്തിലെ ഗവണ്‍മെന്റ് ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തിയവര്‍ ഒരു ലക്ഷമാണത്രേ!.  അത്രത്തോളം പേര്‍ പ്രൈവറ്റ് ആശുപത്രികളിലും ചികിത്സ തേടി കാണണം.  പേവിഷ പ്രതിരോധ വാക്‌സിന്‍ വാങ്ങാന്‍ സര്‍ക്കാര്‍ ഒരു വര്‍ഷം പത്തുകോടിയോളം രൂപ ചിലവിടുന്നുണ്ടെന്നു കണക്കുകള്‍ പറയുന്നു.  അങ്ങനെ നോക്കുമ്പോള്‍ തെരുവു നായ്ക്കളില്‍ നിന്നും കേരളം വ

ഈദ് മുബാറക്....!

വ്രത ശുദ്ധിയുടെയും ആത്മ സംസ്‌കരണത്തിന്റേയും നാളുകളായ റമാളാന്‍ മാസത്തിന് പരിസമാപ്തി കുറിച്ച് ഈദുല്‍ ഫിത്വര്‍ വന്നണഞ്ഞിരിക്കുന്നു. സ്‌നേഹവും, സാഹോദര്യവും ഊട്ടിയുറപ്പിക്കുവാനും കുടുംബ ബന്ധവും മാനവിക മൂല്യങ്ങളും കാത്ത് സൂക്ഷിക്കുവാനും ലോക ജനതയോട് ഉദ്‌ഘോഷിക്കുന്ന സുദിനം. ശരീരത്തിന്റേയും, സമ്പത്തിന്റേയും അഴുക്കുകളെ സക്കാത്ത് എന്ന അമൂല്യമായ കര്‍മ്മത്തിലൂടെ ശുദ്ധീകരിക്കുവാന്‍ പ്രവാചകന്‍ (സ) ആഹ്വാനം ചെയ്ത മഹത്തായ ദിനം. സന്തോഷത്തിന്റെ സ്‌നേഹഗീതങ്ങള്‍ മാനവരിലേക്ക് പകര്‍ന്ന് നല്‍കേണ്ട ധന്യ നിമിഷങ്ങള്‍. ഈ ദിവസത്തെ ആഘോഷപൂര്‍ണ്ണമാക്കുക എന്നതിലുപരി ജീവിത പ്രാരാബ്ദങ്ങള്‍ക്ക് നടുവില്‍ വീര്‍പ്പ് മുട്ടുന്നവരെയും ദരിദ്ര ജനങ്ങളേയും സഹായിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുക എന്ന പുണ്യകര്‍മ്മത്തിന

ഈദ് മുബാറക്....!

വ്രത ശുദ്ധിയുടെയും ആത്മ സംസ്‌കരണത്തിന്റേയും നാളുകളായ റമാളാന്‍ മാസത്തിന് പരിസമാപ്തി കുറിച്ച് ഈദുല്‍ ഫിത്വര്‍ വന്നണഞ്ഞിരിക്കുന്നു. സ്‌നേഹവും, സാഹോദര്യവും ഊട്ടിയുറപ്പിക്കുവാനും കുടുംബ ബന്ധവും മാനവിക മൂല്യങ്ങളും കാത്ത് സൂക്ഷിക്കുവാനും ലോക ജനതയോട് ഉദ്‌ഘോഷിക്കുന്ന സുദിനം. ശരീരത്തിന്റേയും, സമ്പത്തിന്റേയും അഴുക്കുകളെ സക്കാത്ത് എന്ന അമൂല്യമായ കര്‍മ്മത്തിലൂടെ ശുദ്ധീകരിക്കുവാന്‍ പ്രവാചകന്‍ (സ) ആഹ്വാനം ചെയ്ത മഹത്തായ ദിനം. സന്തോഷത്തിന്റെ സ്‌നേഹഗീതങ്ങള്‍ മാനവരിലേക്ക് പകര്‍ന്ന് നല്‍കേണ്ട ധന്യ നിമിഷങ്ങള്‍. ഈ ദിവസത്തെ ആഘോഷപൂര്‍ണ്ണമാക്കുക എന്നതിലുപരി ജീവിത പ്രാരാബ്ദങ്ങള്‍ക്ക് നടുവില്‍ വീര്‍പ്പ് മുട്ടുന്നവരെയും ദരിദ്ര ജനങ്ങളേയും സഹായിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുക എന്ന പുണ്യകര്‍മ്മത്ത

പാഠപുസ്തകങ്ങളില്ലാതെ പഠിക്കുന്നവരും-പഠിപ്പിക്കുന്നവരും.......!

സ്‌കൂളുകള്‍ തുറന്നപ്പോള്‍ മഴ മാറി നിന്നതുപോലെ പാഠപുസ്തകങ്ങള്‍ നല്‍കാതെ സര്‍ക്കാരും മാറി നില്‍ക്കുകയാണ്.  അച്ചടി പൂര്‍ത്തിയാകാത്ത പാഠപുസ്തകങ്ങള്‍ കുട്ടികളുടെയും രക്ഷിതാക്കളുടേയും ആത്മവീര്യം കെടുത്തി കളഞ്ഞിരിക്കുന്നു എന്ന് സര്‍ക്കാര്‍ മനസിലാക്കുന്നില്ല.  ഇന്നുള്ളതിന്റെ പകുതി സാങ്കേതികവിദ്യ ഇല്ലാതിരുന്ന കാലത്തുപോലും പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിനു മുമ്പേ ലഭിക്കുമായിരുന്നു.  അവ ഭംഗിയായി പൊതിഞ്ഞ് പൂജാവസ്തുക്കള്‍പോലെ സഞ്ചിയിലൊതുക്കി അതും പേറികൊണ്ടായിരുന്നു അന്നത്തെ കുട്ടികള്‍ വിദ്യാലയങ്ങളിലേക്ക് പോയിരുന്നത്.  ഇന്നത് ഒരു വിദൂര സ്വപ്‌നമായി തീര്‍ന്നിരിക്കുന്നു.  സര്‍ക്കാരിന്റെ നിരുത്തരവാദിത്വത്തിന്റെ പാഠങ്ങള്‍ ഉരുവിട്ട് വിദ്യ അഭ്യസിക്കുവാന്‍ വിധിക്കപ്പെട്ട

വിശുദ്ധ റമദാന്‍ വിടപറയാനൊരുങ്ങുമ്പോള്‍

ആത്മീയ വിശുദ്ധിയുടെ രാപകലുകള്‍ വിശ്വാസി സമൂഹത്തിന് സമ്മാനിച്ച വിശുദ്ധ റമദാന്‍ വിട പറയാന്‍ ഒരുങ്ങി നില്‍ക്കകയാണല്ലോ? ലോകത്താകമാനമുളള മുസ്‌ലിമുകള്‍ ഭക്തിയോടെയും ആദരവോടെയുമായിരുന്നു ഈ മാസത്തെ വരവേറ്റത്. അല്ലാഹുവിന്റെ കല്‍പ്പനയാല്‍ നീണ്ട പകലില്‍ നോമ്പനുഷ്ഠിക്കുകയും രാത്രിയില്‍ തറാവീഹ് നമസ്‌കരിക്കുകയും ദാനധര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും സാധുക്കളെ സഹായിക്കുകയും പൈശാചിക പ്രവണതകളില്‍ നിന്ന് അകന്ന് നില്‍ക്കുകയും ചെയ്തു കൊണ്ട് ഈ മാസത്തിന്റെ പവിത്രതയെ അവര്‍ മാനിച്ചു. ജീവിക്കാന്‍ വേണ്ടിയുളള നെട്ടോട്ടത്തില്‍ സംഭവിച്ചുപോയ പിഴവുകള്‍ തിരുത്തുവാനും ശിഷ്ട ജീവിതം ദൈവഹിതത്തിനനുസരിച്ച് പാകപ്പെടുത്തുവാന്‍ തീരുമാനമെടുക്കുക കൂടി ചെയ്തതോടെ ഈ മാസത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ടവരായി മാറി.ലോകത്തിനാ

ദുരന്തം പതിയിരിക്കുന്ന വഴിയോരവൃക്ഷങ്ങള്‍...........

ദുരന്തങ്ങള്‍ ഉണ്ടാവുകയല്ല- ഉണ്ടാക്കുകയാണ്.  ഉരുള്‍പൊട്ടല്‍, പ്രളയം, സുനാമി, കൊടുങ്കാറ്റ്, ഇടിവെട്ട്, മിന്നല്‍ തുടങ്ങിയവ പ്രകൃതിയുടെ വികൃതികളാണെങ്കിലും അവയിലും മനുഷ്യരുടെ ഇടപെടലുകള്‍ കണ്ടെത്താനാകും.  എന്നാല്‍ റോഡപകടങ്ങളും, കാട്ടുമൃഗങ്ങളുടെ നാടുചുറ്റലും, തെരുവുനായ്ക്കളുടെ ആക്രമണങ്ങളും പൂര്‍ണ്ണമായും മനുഷ്യ നിര്‍മ്മിതങ്ങളാണ്.  അതായത്  ശ്രദ്ധിച്ചാല്‍ ഒഴിവാക്കാനാകുന്നവ.  ഈയിടെ കോതമംഗലത്തും, കണ്ണൂരും മരം കടപുഴകി വീണ് ആറ് കുട്ടികള്‍ മരിക്കാനിടയായതും മനുഷ്യരാല്‍ ഉണ്ടാക്കപ്പെട്ടവയാണ്.  ഒരു തുടര്‍ക്കഥ പോലെ സംഭവിച്ച ഈ രണ്ട് അപകടങ്ങളും കേരള ജനതയെ കണ്ണീര്‍ക്കയത്തില്‍ ആഴ്ത്തിയിരിക്കുന്നു.  യാതൊരു പ്രയോജനവും ഇല്ലാതിരുന്ന ഒരു വയസ്സന്‍ വൃക്ഷം വീണാണ് ആറുകുട്ടികള്‍ മരിച്ചതെന്ന് അറിയുമ്പോള്‍ അധികൃതര്‍ എത്ര അശ്ര

അരുവിക്കരയില്‍ ജി.കെ.ക്കിത് ആറാം ജയം....................!!!!

അരുവിക്കര ആറാംവട്ടവും ജി.കാര്‍ത്തികേയനെ ജയിപ്പിച്ചിരിക്കുന്നു! ഇത്തവണത്തെ ഭൂരിപക്ഷം 10,128 വോട്ടാണെന്നതും അത്ഭുതപ്പെടുത്തുന്നു!.   രാഷ്ട്രീയ കേരളം കണ്ണിമയ്ക്കാതെ നോക്കികൊണ്ടിരുന്ന ഈ ഉപതെരഞ്ഞെടുപ്പില്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്ന അച്ഛന്റെ ബിനാമിയായ മകന്‍ ശബരിനാഥ് ജയിച്ചുകയറി.  സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ വിതുരയിലും, ആര്യനാട്ടും, ഉഴമലയ്ക്കലും ശബരിനാഥന്‍ വ്യക്തമായ ലീഡു നേടിയത് പാര്‍ട്ടിയെ ഒട്ടൊന്നുമല്ല ഞെട്ടിപ്പിച്ചിട്ടുണ്ടാകുക.  തങ്ങളുടെ പ്രിയങ്കരനായിരുന്ന നേതാവ് കാര്‍ത്തികേയനെ വോട്ടര്‍മാര്‍ മറന്നില്ല.  നാലുവര്‍ഷത്തെ യുഡിഎഫ് ഭരണത്തോടുള്ള അവരുടെ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ പുറത്തു വന്നിരിക്കുന്നത്.  ഇതോടെ യുഡിഎഫ് നേരിട്ട എല്ലാ കളങ്കങ്ങളും മായ്ച്ച് കളയ

ഓര്‍മ്മക്കുറിപ്പ്: അവധിക്കാലത്തെ സുവര്‍ണ്ണ ദിവസങ്ങള്‍

ഇത്തവണത്തെ അവധിക്കാലം വളരെ മനോഹരമായിട്ടാണ് എനിക്ക് തോന്നിയത്. ഏറെ സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ ഈ അവധിക്കാലം എനിക്ക് സമ്മാനിച്ചു. രാവിലെതന്നെ എഴുന്നേറ്റ് അമ്മയ്ക്ക് കൊച്ചുകൊച്ചു സഹായങ്ങളെല്ലാം ചെയ്ത്‌കൊടുത്ത് ഞാന്‍ സൈക്കിളുമെടുത്ത് തറവാട്ടിലേക്ക് പോകും. അവിടെയത്തുമ്പോഴേക്കും വട്ടമേശസമ്മേളനം തുടങ്ങിക്കാണും. കുട്ടികളാണെങ്കിലും പറയുന്നതെല്ലാം ലോകകാര്യങ്ങളായിരിക്കും. സമ്മേളനം കഴിയുമ്പോഴേക്കും നേരമൊരുപാടാവും. പിന്നെ പറമ്പിലും ചുറ്റുപാടുമൊക്കെ കളിക്കും. ആ നിമിഷങ്ങളെല്ലാം മനസ്സില്‍നിന്നും ഒരിക്കലും മായാത്തവയാണ്.എന്റെ വീട്ടുവളപ്പില്‍ ചക്കയോ മാങ്ങയോ ഒന്നുമില്ല. പക്ഷെ മാവിന്റേയും പ്ലാവിന്റേയും ജാതിയ്ക്കയുമൊക്കെ ഇടയിലാണ് ഞാന്‍ താമസിക്കുന്നത്. എന്റെ വീടിരിക്കുന്ന പറമ്പിന്റെ അതിര്‍ത്തി കട

അരുവിക്കര എന്ന-വാട്ടര്‍ലൂ.............!!

അടിയന്തരാവസ്ഥയുടെ നാല്‍പ്പതാം വാര്‍ഷികാചരണം കഴിഞ്ഞ് രണ്ടാം ദിവസം അരുവിക്കര ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അതൊരു വിധിവൈപരീത്യമായി പലര്‍ക്കും തോന്നിയേക്കാം.  കാരണം ജനാധിപത്യ വിച്ഛേദനത്തിന്റെ പരസ്യ പ്രഖ്യാപനമായി അറിയപ്പെടുന്ന ആ കരിദിന ഓര്‍മ്മകള്‍ മനസില്‍ സൂക്ഷിക്കുന്ന ഒരാളും ഈ അവസരത്തില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ തയ്യാറായെന്ന് വരില്ല.  അതാണ് വിധിവൈപരീത്യം എന്ന് ഞാന്‍ എഴുതാന്‍ കാരണം.  കേരളത്തില്‍ അടിയന്തിരാവസ്ഥയ്ക്ക് വലിയ പ്രസക്തി ഇല്ലാതിരുന്നതിനാലും, ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടികള്‍ക്ക് വേണ്ടുവോളം ജനശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞിരിക്കുന്നതിനാലും ആ ദുര്‍ദിനങ്ങളെ ജനം മറന്നുകാണുമെന്ന് കരുതാം.  എങ്കിലും വോട്ടെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ ഇക്കാര്യം പ്രതിപക്ഷം വോട്ടര്‍മാരെ

അരുവിക്കരയില്‍ മണിമുഴങ്ങുന്നതാര്‍ക്കു വേണ്ടി..........?

ന്യൂ......മിഡില്‍.....ഓള്‍ഡ് തലമുറകളില്‍പ്പെട്ട് മൂന്ന് പ്രമുഖ സ്ഥാനാര്‍ത്ഥികളും, 13 അറിയപ്പെടാത്തവരും, ഒരു നോട്ടയും ചേര്‍ന്നാല്‍ അരുവിക്കരയിലെ സ്ഥാനാര്‍ത്ഥി പട്ടിക തികഞ്ഞു.  രംഗം ചൂടുപിടിച്ച് വരുന്നതേ ഉള്ളൂ.  ഇടവപ്പാതി പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നു.  മഴ എല്ലാം തണുപ്പിച്ച് കളയുമോ എന്ന ആശങ്കയുമുണ്ട്.  മണ്ഡലത്തിന്റെ മുക്കും മൂലയും പ്രവര്‍ത്തകരുടെ ബാഹുല്യത്താല്‍ ബഹളമയമായിരിക്കുന്നു. എങ്കിലും സംഘര്‍ഷങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.  യുഡിഎഫിന്റെ കെ.എസ്.ശബരിനാഥനും, ബിജെപിയുടെ ഒ.രാജഗോപാലും, സിപിഎമ്മിന്റെ എം.വിജയകുമാറും ഏറ്റുമുട്ടുന്ന ഈ ഉപതിരഞ്ഞെടുപ്പില്‍ എടുത്തുപറയാവുന്ന ഒരു വസ്തുത ശബരിനാഥന്റെ രാഷ്ടീയ പരിചയക്കുറവാണ്.   പ്രവര്‍ത്തി പരിചയമാണ് പാരമ്പര്യത്തേക്കാള്‍ ഗുണകരമെന്ന രാഷ്ട്രീയ

വിഷം......വിഷമയം.........കേരളം......!

സസ്യശ്യാമളകോമള കേരളം- ദൈവത്തിന്റെ സ്വന്തം നാട് - എന്നൊക്കെയാണ് പുറംനാടുകളില്‍ നമ്മുടെ കേരളം അറിയപ്പെടുന്നത്.  എന്നാല്‍ ആ പകിട്ടൊക്കെ ഇപ്പോള്‍ ഇല്ലാതായി വരുന്നു.  ദിനംപ്രതിയെന്നോണം മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വായിച്ച് ജനം ആകുലചിത്തരാകുന്നു.  കീടനാശിനികള്‍ അടങ്ങിയ മസാലപ്പൊടികളും സുഗന്ധവ്യഞ്ജനങ്ങളും, ഇന്‍സ്റ്റന്റ് ഭക്ഷണപദാര്‍ത്ഥങ്ങളുമാണ് ഇപ്പോഴത്തെ സംസാര വിഷയം.  ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എല്ലാത്തിലും വിഷം അടങ്ങിയിരിക്കുന്നു.  വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം - എന്നെഴുതിയ മഹാകവി അക്കിത്തത്തിന്റെ ദീര്‍ഘദര്‍ശന പാടവം കണ്ട് നമുക്ക് അത്ഭുതപ്പെടാം.  അറിവ് ദുഃഖമാണെന്നും സന്തോഷമല്ല അത് പ്രദാനം ചെയ്യുന്നതെന്നും ആ വരികള്‍ അര്‍ത്ഥമാക്കുന്നു. ഒന്നും അറിയാത്തവര്‍ ഭാഗ്യവാന്‍മാര്‍ അറിയുന്നവരോ

ജനമൈത്രിയല്ല നീതിമൈത്രിയാകണം നമ്മുടെ പോലീസ്.......

-ജനമൈത്രിയുടെ പേരില്‍ പോലീസുകാരന്‍ ഹോട്ടല്‍ നടത്താനും, കറണ്ട് ബില്‍ അടയ്ക്കാനും പോകുന്ന അവസ്ഥ ഉണ്ടാകരുത്.  അടിസ്ഥാന പോലീസിംഗില്‍ നിന്നും മാറിയുള്ള ഒരു പ്രവര്‍ത്തനവും പൊലീസ് സേനയ്ക്ക് ഗുണകരമല്ല.  ഇടുക്കിയില്‍ ജനമൈത്രി പോലീസുകാര്‍ ഹോട്ടല്‍ നടത്തുന്നതായി കേട്ടിട്ടുണ്ട്.  ജനമൈത്രിയേക്കാള്‍ നീതിമൈത്രി ആകാനാണ് പോലീസിന് അഭികാമ്യം.  ജനമൈത്രി എന്നത് ഒരു വഴിയോ ലക്ഷ്യമോ എന്ന് നിര്‍വചിക്കേണ്ടതുണ്ട് - പുതിയ ഡിജിപി ആയി സ്ഥാനമേറ്റ ടി.പി.സെന്‍കുമാര്‍ ഐപിഎസ് പറയുന്നു.        ***      ***     ***            ***        ***       ***               ***      ***       ***   മുപ്പത്തിരണ്ടു വര്‍ഷത്തെ സര്‍വ്വീസിനിടയില്‍ മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ; കുടുംബങ്ങളുടെ മദ്ധ്യസ്ഥ

ജൂണ്‍ എട്ട്! കുഴിക്കാട്ടുശ്ശേരിയിലെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ അനുഗ്രഹം തേടി ആയിരങ്ങളെത്തുന്ന ദിനം. വര്‍ഷങ്ങളായി ഇതേദിനത്തില്‍ അമ്മയുടെ തിരുനാളാഘോഷം ഇവിടെ ഭക്ത്യാദരപൂര്‍വ്വം നടന്നുവരുന്നു. അമ്മയുടെ ചരമദിനമായ ജൂണ്‍ എട്ടിന് തന്നെയാണ് തിരുനാളാഘോഷം. ഓരോ വര്‍ഷവും വിശ്വാസികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണുള്ളത്. ഹോളി ഫാമിലി സന്യാസിനി സമൂഹ സ്ഥാപകയുടെ തിരുനാള്‍ ആഘോഷത്തിമിര്‍പ്പിലാണ് ഇപ്പോള്‍ കുഴിക്കാട്ടുശ്ശേരി കബറിട തീര്‍ത്ഥകേന്ദ്രം.  ജീവിതം തന്നെ സന്ദേശമാക്കി വിശ്വാസി സമൂഹത്തിന് മാതൃക കാട്ടിയ വ്യക്തിത്വം. ആര്‍ദ്രസ്‌നേഹത്തിന്റെ അനുപമസൗകുമാര്യമായ ഈ ധീരകന്യകയുടെ ജീവിതം ചുരുള്‍ നിവരുമ്പോള്‍ അവിടെ അത്ഭുതത്തിന്റെ നീരുറവ പൊട്ടിപ്പുറപ്പെടുകയാണ്. സ്ത്ര

അരുവിക്കരയില്‍ തീ പാറും...........!!

സംസ്ഥാന സര്‍ക്കാരിന്റെ ഹിതപരിശോധനയാണ് അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പെന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം.വിജയകുമാര്‍ അവകാശപ്പെടുന്നു.  എന്നാല്‍ അതിനേക്കാളൊക്കെ ഉപരി കാര്‍ത്തികേയന്റെ അകാല നിര്യാണത്തിലുണ്ടായ സഹതാപ തരംഗമായിരിക്കും അവിടെ ആഞ്ഞുവീശാന്‍ പോകുന്നത്.  കാര്‍ത്തികേയന്റെ സഹധര്‍മ്മിണിയായ ഡോ.സുലേഖയായിരുന്നു സ്ഥാനാര്‍ത്ഥിയാകേണ്ടിയിരുന്നത്.  എങ്കില്‍ മത്സരം ഉറപ്പായും യുഡിഎഫിന് അനുകൂലമാകുമായിരുന്നേനേ.  പക്ഷേ തനിക്കു പകരം മകന്‍ ശബരിനാഥ് മതിയെന്ന ആ അമ്മയുടെ നിര്‍ബന്ധത്തിനു മുമ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുട്ടുമടക്കേണ്ടി വന്നു.  എംബിഎ ബിരുദധാരിയായ ശബരിനാഥ് ടാറ്റ കമ്പനിയിലെ സാമൂഹ്യ സേവന മേഖലയായ ടാറ്റ ട്രസ്റ്റില്‍ സീനിയര്‍ മാനേജരായി ജോലി നോക്കുകയായിരുന്നു.  അതില്‍ നിന്ന് രാജി വെച്ചാണ് അച്ഛന്റെ

അഞ്ചാമതും തലൈവി വന്നു......... തമിഴകം ഡപ്പാം കൂത്തില്‍........!

അഞ്ചാമതും തമിഴ്‌നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട  ജയലളിത ആദ്യദിനം ഒപ്പിട്ടത് 1900 കോടിയുടെ ജനപ്രിയ പദ്ധതികള്‍.  പൊതു ഗതാഗത സൗകര്യങ്ങളുടെ നവീകരണം, ശുദ്ധജല ലഭ്യത, നിര്‍ദ്ധനരായ സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനം, അമ്മ കാന്റീന്‍ തുടങ്ങിയവയാണ് ആദ്യ ദിനം അവര്‍ അനുവദിച്ചത്.  അനധികൃത സ്വത്ത് സമ്പാദന കേസില്‍പ്പെട്ട് ജയലളിത മുഖ്യമന്ത്രി സ്ഥാനം പനീര്‍ ശെല്‍വത്തിനു നല്‍കിയപ്പോള്‍, സംസ്ഥാന സര്‍ക്കാരിനെതിരെ നിരവധി ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്.  ഭരണകാര്യങ്ങളില്‍ പനീര്‍ശെല്‍വം ശ്രദ്ധിച്ചിരുന്നില്ലെന്നും, തികഞ്ഞ പരാജയമാണെന്നും അവര്‍ ആരോപിച്ചിരുന്നു.  ജനങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും പനീര്‍ശെല്‍വം വെറും നോക്കുകുത്തിയാണെന്നും ആരോപിക്കപ്പെട്ടിരുന്നതിനുള്ള മറുപടികളാണ് ഈ ആദ

ഗ്രൂപ്പുകളിയും അഴിമതിയും- ആന്റണി അസ്വസ്ഥന്‍.........!

ഗ്രൂപ്പ് പോര് തുടര്‍ന്നാല്‍ സംസ്ഥാനത്ത് ഭരണതുടര്‍ച്ച ഉണ്ടാകില്ല.  അതിന് പാര്‍ട്ടിയും, മുന്നണിയും ഒറ്റക്കെട്ടായി പോണം.  ഇപ്പോള്‍ പാര്‍ട്ടിയില്‍ ചെറിയ ചില അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും ഉണ്ടെന്ന് ചില നേതാക്കള്‍ പറയുന്നത് നേരിയ തോതില്‍ ശരിയാണ്.  മാത്രമല്ല നാട്ടില്‍ അഴിമതി വര്‍ദ്ധിക്കുകയാണ്.  കാശുകൊടുക്കാതെ ഒന്നും നടക്കില്ലെന്ന അവസ്ഥയാണ്. - ആന്റണിയുടെ ഈ തുറന്നു പറച്ചില്‍ മുന്നണിയിലും, സര്‍ക്കാരിലും വലിയ പ്രത്യാഘാതങ്ങള്‍ ഉളവാക്കിയതാണ് ഇക്കഴിഞ്ഞ വാരാന്ത്യത്തിലെ കേരള രാഷ്ടീയ സംഭവ വികാസം.  സംശുദ്ധ രാഷ്ട്രീയത്വത്തിന്റെ പേരില്‍ സര്‍വാദരണീയനായ ആന്റണിയെപോലുള്ള  ഒരാള്‍ ഇങ്ങനെയൊരു അഭിപ്രായം പ്രകടിപ്പിക്കണമെങ്കില്‍ ഭരണ മുന്നണിയിലെ ഗ്രൂപ്പ് പോരും അഴിമതിയും അദ്ദേഹത്തെ അത്രയ

സെല്‍ഫിയാണഖിലസാരമൂഴിയില്‍...

ഇംഗ്ലീഷില്‍ യുട്ടൗപ്പിയ എന്നൊരു വാക്കുണ്ട്.  സാങ്കല്‍പ്പിക സുന്ദരലോകം എന്നാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.  പ്രഭാതം മുതല്‍ പ്രദോഷം വരെ ഫേസ്ബുക്കിലും, വാട്‌സ്ആപ്പിലും, ട്വിറ്ററിലും അഭിരമിക്കുന്നവര്‍ ഇങ്ങനെയുള്ള ഒരു അയഥാര്‍ത്ഥ്യ ലോകത്തിലാണ് ജീവിക്കുന്നത്.  തങ്ങളുടെ കമന്റ്‌സുകള്‍ക്കും പോസ്റ്റുകള്‍ക്കും ലഭിക്കുന്ന ലൈക്കുകള്‍ വ്യക്തിത്വത്തിന്റെ മാനദണ്ഡമായി അവര്‍ കരുതുന്നു. ലൈക്കുകള്‍ ലഭിക്കാനായി എന്ത് സാഹസിക ഉദ്യമങ്ങള്‍ക്കും തയ്യാറായി സെല്‍ഫിയെടുത്ത് അവര്‍ ഫേയ്‌സ് ബുക്കിലിടുന്നു.  തന്റെ കണ്ടുപിടുത്തത്തിന്  ഇത്രയും വലിയൊരു പ്രചാരം ലഭിക്കുമെന്ന് ഫെയ്‌സ് ബുക്കിന്റെ പിതാവായ മാര്‍ക് സുക്കര്‍ ബര്‍ഗ് പോലും പ്രതീക്ഷിച്ചിരിക്കുകയില്ല.  കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുര

ദുരന്തം വിഴുങ്ങിയ നേപ്പാള്‍........

ഹിമാലയസാനുക്കളിലെ മഞ്ഞുമൂടിയ മലനിരകളാല്‍ ചുറ്റപ്പെട്ട ഒരു കൊച്ചുരാജ്യമാണ് നേപ്പാള്‍.  ആകെ ജനസംഖ്യ മൂന്നരകോടി മാത്രം.  തൊപ്പിയണിഞ്ഞ ഗൂര്‍ഖകള്‍, സ്തീകള്‍ നടത്തുന്ന ചെറുകടകള്‍, മഞ്ഞുരുകി ഒലിച്ചിറങ്ങുന്ന നീര്‍ച്ചാലുകള്‍,  ആട്ടിന്‍കൂട്ടങ്ങളെയും, യാക്കുകളെയും മേച്ച് നടക്കുന്ന ഇടയന്‍മാര്‍...... ഇതൊക്കെയാണ് അവിടുത്തെ സാധാരണ കാഴ്ച്ചകള്‍.  പൊതുവെ സന്ദര്‍ശകരെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്ന രാജ്യം.  ഹിന്ദുമതവും, ബുദ്ധമതവും കഴിഞ്ഞാല്‍ അവരുടെ മൂന്നാം മതമാണ് ടൂറിസം.  ഏപ്രില്‍ 25ന് ഭൂകമ്പമുണ്ടായപ്പോള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മൂന്നു ലക്ഷത്തോളം സന്ദര്‍ശകര്‍ അവിടെ ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്.  അതുകൊണ്ട് പെട്ടെന്നുണ്ടായ ഭൂകമ്പ വാര്‍ത്ത ലോകശ്രദ്ധ നേടി. ലോകത്ത് ഇന്നേവരെ സംഭവിച

അവസാനിക്കാത്ത സ്ത്രീ പീഡനങ്ങള്‍...!

രാജ്യത്തെ കൊടിയ അപമാനത്തിലേക്ക് തള്ളിയിട്ട നിര്‍ഭയയുടെയും സൗമ്യയുടെയും പിന്‍ഗാമികളായി പഞ്ചാബില്‍ നിന്നും ഒരു അമ്മയും മകളും കാമാര്‍ത്തരായ കഴുകന്‍മാരുടെ കൂര്‍ത്ത് മൂര്‍ത്ത നഖങ്ങളാല്‍ പിച്ചിച്ചീന്തി ഈയിടെ എറിയപ്പെട്ടത് ലോകത്തെയാകെ ഞെട്ടിപ്പിച്ചിരിക്കുന്നു. പഞ്ചാബിലെ ചാണ്ഡിഗറിനടുത്തുള്ള മോഗയിലാണ് സംഭവം നടന്നത്. മോഗയിലെ ഗുരുദ്വാറില്‍ പ്രാര്‍ത്ഥനക്ക് പോയ 36കാരിയായ അമ്മയും 13 വയസ്സുള്ള മകളും തിരിച്ച് ഒരു ബസില്‍ വീട്ടിലേക്ക് വരവേ ആ ബസ്സിലെ ക്ലീനറുടെ നേതൃത്വത്തില്‍ ഒരു സംഘം ആക്രമികള്‍ അമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. അമ്മ ചെറുത്തുനിന്നപ്പോള്‍ മകളുടെ നേര്‍ക്കായി അക്രമം. കുട്ടിയും തന്നാലാവുന്ന വിധം എതിര്‍ത്തുനിന്നെങ്കിലും ആക്രമികള്‍ അവരെ രണ്ടു പേരെയുമെടുത്ത് പുറത്തേക്കെറിഞ്ഞു. റോഡില്‍ വീണ ആഘാതത്തില്‍ മകള്‍ തല

അന്നമനട ട്രഷറിക്കുവേണ്ടി രാഷ്ട്രീയ കക്ഷികള്‍ ഒഴുക്കുന്നത് മുതലക്കണ്ണീര്‍

അന്നമനട ട്രഷറി നിലനിര്‍ത്താന്‍ വീറും വാശിയും കാട്ടുന്ന ഇടത്-വലത് രാഷ്ട്രീയ നേതാക്കള്‍ ഒഴുക്കുന്നത് മുതലക്കണ്ണീര്‍. കോടതി നിര്‍ദ്ദേശാനുസരണം ട്രഷറി പ്രവര്‍ത്തനം മാളയിലേക്ക് മാറുമെന്നിരിക്കെ വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അന്നമനടയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. ട്രഷറി മാറ്റം ആസന്നമായെന്നറിഞ്ഞതോടെ ജനകീയ കാവലേര്‍പ്പെടുത്തിയുള്ള സമരവും ചരിത്രത്തിലാദ്യമായി അന്നമനട കണ്ടു.നിലനിര്‍ത്തണമെന്ന ആഗ്രഹം ഭരണ-പ്രതിപക്ഷങ്ങള്‍ക്കില്ലാതെ പോയതുകൊണ്ടാണ് അന്നമനടക്ക് ട്രഷറി നഷ്ടപ്പെട്ടത് എന്നതാണ് വാസ്തവം. ഇവിടെ ട്രഷറി സ്ഥാപിതമായി പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് മാളയിലേക്ക് മാറ്റാന്‍ നീക്കം ആരംഭിച്ചത്. നിയമസഭ സബ്ജക്്റ്റ് കമ്മറ്റിയുടെ നിര്‍ദ്ദേശാനുസരണം ട്രഷറികള്‍ സ്വന്തം

തൃശൂര്‍ പൂരം

ചരിത്രവും ചൈതന്യവും ചാലിട്ടൊഴുകുന്ന നഗരമുണര്‍ന്നു.  കണ്ടും കേട്ടും കൊതിതീരാത്ത കാത്തിരിപ്പിന്റെ പൂരം കണ്‍മുന്നിലെത്തി.  ശക്തന്‍ തമ്പുരാന്‍ നമുക്ക് പകര്‍ന്ന പ്രൗഢിയും പെരുമയുമുള്ള പൂരം.  പൂരങ്ങളുടെ പൊടിപൂരമായ തൃശൂര്‍ പൂരം.  സര്‍വൈശ്വര്യങ്ങളുടെയും സാക്ഷിയായ വടക്കുംനാഥന്റെ വിശുദ്ധി വിരിഞ്ഞൊഴുകി വിശാലവീഥികളില്‍ വൈവിധ്യവും വൈശിഷ്ട്യവുമാര്‍ന്ന വര്‍ണ്ണക്കാഴ്ച്ചകളുടെയും വാദ്യവിശേഷങ്ങളുടെയും വിസ്മയങ്ങള്‍ വിരിയും.  പരിപാവനവും പ്രസിദ്ധവുമായ പൂരപ്പറമ്പില്‍ വെന്തുരുകുന്ന പേനലിന്റെ രാപകലിലൂടെ ആരവവും ആസ്വാദ്യവുമായി അരങ്ങുതകര്‍ക്കും.  മഹത്തായ ദേവോത്സവത്തിന്റെ ഭക്തിസാന്ദ്രമായ മഹാസമുദ്രത്തില്‍ മനുഷ്യ മനസുകള്‍ മുങ്ങിത്താഴും.  തൃശൂരിന്റെ നിത്യവിസ്മയമാണ് പൂരം.  ജനലക്ഷങ്ങള്‍ തൃശൂരിനെ ഓര്‍ക്കുന്നതും അടയാളപ

എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം - ഒരു കേരള മോഡല്‍...!

എസ്.എസ്.എല്‍.സി പരീക്ഷ പാസായാല്‍ വാപ്പ എന്നെ തുടര്‍ന്ന് പഠിപ്പിക്കും അല്ലെങ്കില്‍ ഗള്‍ഫിലേക്ക് അയക്കും. അതുകൊണ്ട് ഉത്തരക്കടലാസില്‍ വെറുതെ നമ്പര്‍ മാത്രം എഴുതിവെച്ച് ഞാന്‍ പരീക്ഷാ ഹാളില്‍ നിന്നും ഇറങ്ങിപ്പോന്നു. റിസള്‍ട്ട് വന്നപ്പോള്‍ എന്റെ കണ്ണുതള്ളിപ്പോയി - ഞാന്‍ പാസായിരിക്കുന്നു. കഷ്ടം. ഇനി ഒന്ന് തോറ്റ് കിട്ടാന്‍ ഞാന്‍ എന്താ ചെയ്യാ? - ഒരു ഫേസ്ബുക്ക് കമന്റ്.ഒരു വിജയി മന്ത്രി അബ്ദുറബ്ബിന്റെ ഫോട്ടോവെച്ചുള്ള ഫ് ളക്‌സ് ബോര്‍ഡില്‍ കുറിച്ചിട്ടിരിക്കുന്നത് ഇങ്ങനെ -മന്ത്രി അബ്ദുറബ്ബ് സായ്‌വിന് നന്ദി. ദൈവം വിചാരിച്ചിരുന്നെങ്കില്‍പ്പോലും ജയിക്കാന്‍ സാധ്യതയില്ലായിരുന്ന എന്നെ വിജയിപ്പിച്ചതിന് -. പരീക്ഷ എഴുതിയ 30 പേര്‍ക്കും മലയാളം കൂട്ടിയെഴുതാന്‍ വശമില്ലാതിര

ഇനി യെച്ചൂരി നയിക്കും...

എഞ്ചിനീയറാകണമെന്ന് അച്ഛന്‍. ഡോക്ടറാകണമെന്ന് അമ്മ. ഐ.എ.എസുകാരനാകണമെന്ന് മുത്തച്ഛന്‍. എന്നാല്‍ സീതാറാം യെച്ചൂരി ഇതൊന്നും ആയില്ല. പകരം അദ്ദേഹം സി.പി.എമ്മിന്റെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പദത്തിലെത്തിയിരിക്കുന്നു. അതിനെയാണ് നിശ്ചയദാര്‍ഢ്യം എന്നുവിളിക്കുന്നത്. മലകളിളകിലും മഹാജനാന മനമിളകാ - എന്നാണല്ലോ ആപ്തവാക്യം.ചില കമേഴ്‌സിയല്‍ സിനിമകളിലെ അന്ത്യരംഗങ്ങളില്‍ കാണുന്ന ട്വിസ്റ്റുകള്‍ പോലെയാണ് കഴിഞ്ഞ ഞായറാഴ്ച്ച ചേര്‍ന്ന പി.ബിയില്‍ സംഭവിച്ചത്. അന്ന് അഭിപ്രായ സമന്വയമുണ്ടാകാത്ത പശ്ചാത്തലത്തില്‍ എസ്.ആര്‍.പി തന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍വാങ്ങി. അതോടെ ജനറല്‍ സെക്രട്ടറിയായി യെച്ചൂരി ഐക്യകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ടു. പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ ബേബി, വൃന

ചെമ്മീന്‍ - മലയാള സിനിമയിലെ ഒരേയൊരു ക്ലാസിക്.....!

കണവന്‍ തോണിയില്‍ പോയാലേ കരയില്‍ കാവലു നീ വേണം..........   അരയന്‍മാരുടെ ഒരു വിശ്വാസം. കാലാതീതമായ ഒരു പ്രണയകഥ സിനിമയാകുന്നതും ആ സിനിമ ഒരു ക്ലാസിക് ആകുന്നതും എങ്ങനെയെന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് ചെമ്മീന്‍.  ദേശീയതലത്തിലും, സംസ്ഥാനതലത്തിലും മികവു തെളിയിച്ച പ്രതിഭകളെ അണിനിരത്തികൊണ്ട് രാമു കാര്യാട്ട് എന്ന അതുല്യ പ്രതിഭാധനനായ സംവിധായകന്‍ സാക്ഷാത്കരിച്ചതാണ് ഈ അഭ്രകാവ്യം.  ഛായാഗ്രാഹകനായി  മാര്‍ക്‌സ് ബര്‍ട്ടലി  (യു.രാജഗോപാലിനോടൊപ്പം), ചിത്രസംയോജകനായി ഋഷികേശ് മുഖര്‍ജി - (കെ.ഡി.ജോര്‍ജ്ജിനോടൊപ്പം), സംഗീതസംവിധായകനായി സലീല്‍ ചൗധരി, ഗാനരചയിതാവായി വയലാര്‍ രാമവര്‍മ്മ, സംഭാഷണരചയിതാവായി  എസ്.എല്‍.പുരം സദാനന്ദന്‍.... തുടങ്ങിയവരുടെ പ്രതിഭാവിസ്‌ഫോടനം ചെമ്മീന്‍ എന്ന സിനിമയെ കീര്‍ത്ത

പൊന്‍കണിയുമായി വിഷുവെത്തി - സമൃദ്ധി നിറയ്ക്കാന്‍....

നന്‍മയുടെയും, ഐശ്വര്യത്തിന്റെയും പൊന്‍കണിയുമായി ഇതാ വിഷു സമാഗതമായി.  നാടെങ്ങും സ്വര്‍ണ്ണനിറമാര്‍ന്ന കണിക്കൊന്നപൂക്കളാല്‍ നിറഞ്ഞ് സുന്ദരസുരഭിലമായിരിക്കുന്നു.  ഒരു വര്‍ഷം മുഴുവന്‍ നന്‍മ കണി കാണാന്‍ പ്രതീക്ഷയോടെ, ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഐശ്വര്യ കേരളം.  പ്രപഞ്ചസ്രഷ്ടാവായ ബ്രഹ്മാവ് സൃഷ്ടികര്‍മ്മം നടത്താന്‍ തിരഞ്ഞെടുത്തത് മേടം ഒന്നിനാണെന്നാണ് വിശ്വാസം.  ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചത് അന്നുതന്നെയാണെന്നും ഐതിഹ്യമുണ്ട്.  സോഡിയാക് കലണ്ടര്‍ ആരംഭിക്കുന്നതും മേടം ഒന്നിനു തന്നെ.  ജോതിശാസ്ത്ര പ്രകാരമായി വിഷു പുതുവര്‍ഷത്തിന്റെ തുടക്കം കുറിക്കുന്നു.  സൂര്യന്‍ ഉച്ചരാശിയില്‍ നില്‍ക്കുന്ന മേടം ഒന്നിനാണ് രാശിചക്രം തുടങ്ങുന്നത്.  പൊന്നോണം നമുക്ക് വിളവെടുപ്പ

ബാധയൊഴിഞ്ഞു - ഇനി ശുദ്ധി കലശം!

പണ്ടൊരിക്കല്‍ അച്ചുതാനന്ദന്‍ സഖാവിനെ - സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന പക്ഷി - എന്ന് സുകുമാര്‍ അഴീക്കോട് മാഷ് അധിക്ഷേപിച്ചപ്പോള്‍ അതിനെ ചൊല്ലിയുണ്ടായ പുകില്‍ നമ്മളൊക്കെ അറിഞ്ഞതാണ്. എന്നാല്‍ ആ പ്രയോഗം അച്ചുതാനന്ദനേക്കാള്‍ ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ ഇണങ്ങുന്നത് പൂഞ്ഞാര്‍ പുലിയെന്ന് അറിയപ്പെടുന്ന പി.സി ജോര്‍ജ്ജിനായിരിക്കും. ജോസഫ്ഗ്രൂപ്പില്‍ നിന്നും പടിയിറങ്ങി വന്ന ജോര്‍ജ്ജിനെ സ്വീകരിച്ച് തന്റെ പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തിരുത്തുകയും, മന്ത്രി പദവിക്ക് സമാനമായ ചീഫ് വിപ്പ് സ്ഥാനം യു.ഡി.എഫില്‍ സമ്മര്‍ദ്ദം ചെലുത്തി നേടിക്കൊടുക്കുകയും ചെയ്ത മാണിയെ ഇത്രക്കും വലിയൊരു ദുരിതപര്‍വ്വത്തില്‍ കൊണ്ടുചെന്നെത്തിച്ച ഒരാളെ -സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന പക്ഷി-എന്നല്ലാതെ മറ്റെന്ത് പേരിട്ടാണ് വിളിക്കുക? -അരി

നരഭോജികള്‍ താണ്ഡവമാടുന്ന ദൈവത്തിന്റെ സ്വന്തം നാട്!

കേരളത്തിന്റെ സാംസ്‌കാരിക നഗരിയായ തൃശ്ശൂരിന് ഈ അടുത്ത കാലത്തേറ്റ തീരാകളങ്കമാണ് ശോഭ സിറ്റി ഗേറ്റ്‌വാച്ച്മാനായ ചന്ദ്രബോസിന്റെ അതിനിഷ്ഠൂരമായ കൊലപാതകം. വ്യത്യസ്തമാര്‍ന്നതും, മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമായ എത്രയോ കൊലപാതകങ്ങള്‍ കേരളത്തിന് പരിചിതങ്ങളാണെങ്കിലും ഇക്കഴിഞ്ഞ ജനുവരി 29ന് തൃശ്ശൂരിലെ ശോഭ സിറ്റിയില്‍ മര്‍ദ്ദനത്തിനിരയായ കണ്ടശ്ശാംകടവ് സ്വദേശി കെ.വി ചന്ദ്രബോസിന്റെ അതിദയനീയമായ അന്ത്യം ആരേയാണ് അസ്വസ്ഥമാക്കാതിരുന്നത്? ആ കൃത്യം നിര്‍വ്വഹിച്ച വ്യവസായ പ്രമുഖന്‍ മുഹമ്മദ് നിഷാമിനെ എന്തു പേരിട്ടാണ് വിളിക്കുക - നരാധമനെന്നോ - നരഭോജിയെന്നോ? ഇതയാളുടെ ആദ്യത്തെ കുറ്റകൃത്യമല്ല എന്നുകൂടി അറിയണം. നിരവധി തവണ ഇത്തരം കുറ്റകൃത്യങ്ങളില്‍ അയാള്‍ പങ്കാളിയായിട്ടുണ്ടെങ്കിലും പണം വാരിയെറിഞ്ഞ് അവയില്‍ നിന്നെല്ലാം രക്ഷപ്പെ

മരണത്തിനു മേലുള്ള യേശുവിന്റെ വിജയം - അതാണ് ഉത്ഥാന തിരുനാള്‍

പ്രത്യാശയുടെ പ്രതീകമാണ് ഈസ്റ്റര്‍ അഥവാ ഉത്ഥാന തിരുനാള്‍. യുദ്ധം, രോഗം, മരണം, ചൂഷണം, ദാരിദ്യം... അങ്ങനെ ഭീതിദവും, ബീഭത്സവുമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഈ ലോകത്ത് ജീവിത വിജയം ഉറപ്പുവരുത്തുന്ന തിരുനാളാണിത്. യേശുക്രിസ്തുവിന്റെ പീഡാനുഭവ രംഗങ്ങള്‍ ഓരോന്നായി ഓര്‍മ്മിക്കപ്പെടുന്ന ദേവാലയ ശുശ്രൂഷകളിലൂടെ ഈ ആഴ്ച്ച കടന്നുപോകുമ്പോള്‍ വിശ്വാസികളെ ഏറ്റവുമധികം സ്വാധീനിക്കുന്ന പ്രതീകം യേശു മരണം വരിച്ച മരക്കുരിശു തന്നെ. ആ കുരിശില്‍ കിടന്ന് യേശു അനുഭവിച്ച യാതനകളാണ് പുനരുത്ഥാനം ചെയ്ത ക്രിസ്തുവായി മാറിയത്. അതുവരെ വെറുമൊരു വധശിക്ഷാ ഉപകരണം മാത്രമായി അറിയപ്പെട്ടിരുന്ന മരക്കുരിശ് യേശുവിന്റെ മരണത്തിലൂടെ ദിവ്യവേദനയുടെ പ്രതിരൂപമായി മാറി. അതിപ്പോള്‍ ലോകത്ത് ഏറ്റവുമധികം ആരാധിക്കപ്പെടുന്ന ഒരു വിശ്വാസ പ്രതീകമാണ്. എ

കങ്കാരുക്കള്‍ കീവികളോട് ഏറ്റുമുട്ടുമ്പോള്‍...?

You become a great when you win a tough contest. You become a legend when you share your rivals pain.ലോകത്താകമാനമുള്ള ക്രിക്ക്റ്റ് പ്രേമികള്‍ കാത്തു കാത്തിരിക്കുന്ന ഉദ്വേഗജനകമായ ഒരു ദിവസമാണ് നാളെ. ഇന്ത്യ ഓസീസിനോട് സെമി ഫൈനലില്‍ ഏറ്റുമുട്ടി പരാജയം വാങ്ങിയെങ്കിലും രാജ്യത്തെ ക്രിക്കറ്റ് ആരാധകര്‍ക്ക് അതൊന്നും ഒരു പ്രശ്‌നമല്ല. അവര്‍ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നതുകൊണ്ട് നല്ല കളികള്‍ എന്നും അവരില്‍ അവേശമുണര്‍ത്തും. ഈ ലോകകപ്പില്‍ ഇതുവരെ കണ്ട കളികളില്‍വെച്ച് ഏറ്റവും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ രണ്ടു ടീമുകളാണ് നാളെ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. അതില്‍ ന്യൂസിലാന്റ് ഇതുവരെ ലോകകപ്പ് ഏകദിന മത്സരം വിജയിച്ചിട്ടില്ല. ആസ്‌ട്രേലിയയാകട്ടെ നാലു തവണ ഈ കപ്പില്‍ മുത്തമിട്ടിട്ടുണ്ട്. രണ്ട് ശക്തരായ ബൗളര്‍മാര്‍ തമ്മിലുള്ള മത്സരമായിരിക്കും നാളെ

ഓസീസോ ഇന്ത്യയോ...?

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ 1660കളില്‍ ക്രിക്കറ്റ് എന്ന ഒരു പുതിയ കളി പിറവിയെടുത്തപ്പോള്‍ അതിനിത്രയും പ്രചുരപ്രചാരം ലഭിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ബ്ലൂ ബ്ലഡ് അഥവാ രാജകീയ രക്തത്തില്‍ പിറന്നവരുടെ മാത്രം ഒഴിവുകാല വിനോദമായി തുടക്കം കുറിക്കപ്പെട്ട ഈ കളി ബ്രിട്ടന്റെ കോളനൈസേഷന്‍ അവസാനിച്ചതോടെ സാധാരണക്കാരിലേക്കും പടര്‍ന്നു പിടിച്ചു. ക്രിക്കറ്റ് കളിക്കുന്നവര്‍ ഉന്നത കുലജാതരും അഭ്യസ്ഥ്യവിദ്യരും ആണെന്ന ധാരണ പരന്നതോടെ തങ്ങളും അത്തരക്കാരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി പലരും ഈ കളിയില്‍ ആകൃഷ്ടരായി. അങ്ങനെയാണ് ചേരി പ്രദേശങ്ങളിലേക്കും കുഗ്രാമങ്ങളിലേക്കും ഒക്കെ ഇത് വ്യാപിച്ചത്. ക്രിക്കറ്റ് കളി തുടങ്ങിയ കാലത്ത് അന്നത്തെ പ്രശസ്തനായ ഒരു ആംഗലകവി ജയിംസ് ലവ് ഇതിനെ ശ്ലാഘിച്ചുകൊണ്ട് സുദീര്‍ഘമായ ഒരു

എന്‍ ഹൃദയനക്ഷത്രം - അമ്മ

അകലെ എന്നുമെന്‍ മീനപ്പിറന്നാളിന്‍കണ്ണുനീര്‍ ഓര്‍മ്മതന്‍ രോഹിണിപ്പൂക്കള്‍ വിരിയുന്നു!നിത്യവും ഓരോ നിമിഷവും എന്‍ഉയിരും മനവും അമ്മേ നിന്‍സ്‌നേഹസാമീപ്യം കേഴുന്നു ഞാന്‍!എന്‍ മനസ്സിന്‍ അന്തരാത്മാവില്‍കൊതിക്കുന്നു എന്‍ പെറ്റമ്മതന്‍ സ്‌നേഹത്തിനായ്!ഇറ്റിറ്റു വീഴുമെന്‍ കണ്ണുനീര്‍ തുള്ളിയെ-ഒപ്പിയെടുക്കുമെന്‍ വാത്സല്യനിധിയെ അമ്മേ!സ്പന്ദിക്കുമെന്‍ ഹൃദയത്തിന്‍ജീവനാഡിയാണെന്നമ്മേ!അമ്മേ! അമ്മേ! തേങ്ങുന്നു നോവുന്നുഎന്‍ മനതാരിലോര്‍മ്മകള്‍,എന്നെ തലോടുവാന്‍ എന്‍ കവിളില്‍ പൊന്നുമ്മ നല്‍കുവാന്‍-എന്നരികില്‍ വരൂ എന്നമ്മേ!

കേച്ചേരിപ്പുഴയുടെ ഭാവഗായകന്‍...!

ഗാനരചനയുടെ സുവര്‍ണ്ണജൂബിലി പിന്നിട്ടുകൊണ്ട് യൂസഫലി കേച്ചേരി ആസ്വാദക ലക്ഷങ്ങളോട് ഇന്നലെ വിടപറഞ്ഞപ്പോള്‍ അന്തരീക്ഷം ശോകമൂകമായി വിറങ്ങലിച്ചുനിന്നു. എന്നെന്നും എടുത്തു താലോലിക്കുവാനായി ഒരുപാട് വ്യത്യസ്തങ്ങളായ ഗാനങ്ങളും, കവിതകളും രചിച്ച് ആസ്വാദക സമൂഹത്തിന് മുമ്പിലേക്ക് ഇട്ടുകൊണ്ടാണ് ആ അപൂര്‍വ്വ പ്രതിഭാശാലി ഓര്‍മ്മയായത്. അവയോരോന്നായി മനസ്സിന്റെ ഗഹ്വരങ്ങളില്‍ നിന്നും അഹമഹമികയാ എന്നവണ്ണം ബഹിര്‍ഗമിക്കുന്നത് ഞാനറിയുന്നു. -സുറുമയെഴുതിയ മിഴികളേ- എന്ന എക്കാലത്തേയും ശ്രവണസുഭഗതയാര്‍ന്ന ഗാനമാണ് അവയില്‍ ആദ്യത്തേത്. സഹധര്‍മ്മിണിയായ ഖദീജയെ ഓര്‍മ്മിച്ചെഴുതിയ ആ ഗാനം മറ്റൊരു പ്രതിഭാധനനായ ബാബുരാജ് ഈണമിട്ട് പാടിയതു കേട്ടപ്പോള്‍ അദ്ദേഹം പരിസരബോധം മറന്ന് പൊട്ടിക്കരഞ്ഞുപോയത്രേ! അതില്‍ നിന്നും ആ മനസ്സിന്റെ നൈര്‍മ്മല്യം മനസ്സില

ദേവരാഗങ്ങള്‍ പൊഴിക്കാനെത്തിയ ദേവര്‍ഷി...!

മലയാള ചലച്ചിത്ര സംഗീതത്തില്‍ ദേവരാഗങ്ങള്‍ ചൊരിഞ്ഞിട്ട പ്രതിഭാധനനായ സംഗീതജ്ഞനായിരുന്നു പരവൂര്‍ ഗോവിന്ദന്‍ ദേവരാജന്‍ എന്ന ദേവരാജന്‍ മാസ്റ്റര്‍. ആ ഗാനാചാര്യന്‍ ഓര്‍മ്മയായിട്ട് ഇക്കഴിഞ്ഞ 15ന് ഒമ്പതു വര്‍ഷം തികഞ്ഞ വേളയില്‍ അദ്ദേഹത്തിന്റെ ഗാനപ്രവാഹത്തെ ആവോളം കോരിക്കുടിച്ചുകൊണ്ടിരിക്കുന്ന ഒരു ഗാനാസ്വാദകന്‍ എന്ന നിലയില്‍ ഞാനെന്റെ ആദരാജ്ഞലി സമര്‍പ്പിച്ചുകൊള്ളട്ടെ. മനുഷ്യനും പ്രകൃതിയും കാലവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സംഗീത സപര്യയായിരുന്നു ദേവരാജന്‍ മാസ്റ്ററുടേത്. പ്രണയം, വിരഹം, ദു:ഖം, ഹാസ്യം, ദര്‍ശനം, വേദാന്തം എന്നിങ്ങനെ മനുഷ്യര്‍ നിത്യേന പ്രതിനിധാനം ചെയ്യുന്ന സമസ്ത മണ്ഡലങ്ങളെയും സ്പര്‍ശിച്ചുകൊണ്ടുള്ള ഗാനങ്ങള്‍ അദ്ദേഹത്തിന്റെ ഹര്‍മോണിയപ്പെട്ടിയില്‍ നിന്നും ബഹിര്‍ഗമിച്ചു. മാസ്റ്റര്

മാര്‍ച്ച് 13 - ജനാധിപത്യം അപമാനിതമായ ദുര്‍ദിനം ...!

ലോകത്തിലെ ഏറ്റവും മേന്മയുള്ള ഭരണ വ്യവസ്ഥയാണ് ജനാധിപത്യം. അതിനെ ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ ഭരണമെന്നാണ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രാഹം ലിങ്കണ്‍ നിര്‍വ്വചിച്ചത്. ഈ ഭരണവ്യവസ്ഥ പിന്തുടരുന്ന കേരളത്തിലെ നിയമസഭയില്‍ ഇന്ന് അരങ്ങേറിയ രംഗങ്ങള്‍ ഒരുപക്ഷേ ലിങ്കണ്‍ കാണിനിടവന്നിരുന്നവെങ്കില്‍ അദ്ദേഹം ആ നിര്‍വ്വചനം മാറ്റിയെഴുതുമായിരുന്നു. സാംസ്‌കാരിക കേരളത്തെ നാണംകെടുത്തുന്ന വിധത്തിലുള്ള പ്രക്ഷുബ്ധ രംഗങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് പ്രതിപക്ഷ-ഭരണപക്ഷ സമാജികര്‍ സഭയില്‍ താണ്ഡവമാടിയ കാഴ്ച്ച ഭയാനകമായിരുന്നു. തികച്ചും അപമാനകരം എന്നാകും ഇതിനെക്കുറിച്ച് നിഷ്പക്ഷമതികള്‍ വിലയിരുത്തുക. നിയമങ്ങള്‍ നിര്‍മ്മിക്കുന്ന സഭയാണ് നിയമസഭ. എന്നാല്‍ തെരുവു യുദ്ധത്തേക്കാള്‍ തരംത

പതിമൂന്നിന്റെ ദുര്‍വ്വിധി പിടികൂടുമോ മാണിയെ?

13 തവണ സംസ്ഥാന ധനമന്ത്രിയാകാന്‍ ഭാഗ്യം ലഭിച്ച കെ.എം. മാണിക്ക് 13-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനത്തില്‍ തന്റെ 13-ാമത്തെ ബജറ്റ് മാര്‍ച്ച് 13ന് സുഗമമായി അവതരിപ്പിക്കാനാവുമോ എന്നാണ് രാഷ്ട്രീയ കേരളമിപ്പോള്‍ ഉറ്റുനോക്കുന്നത്. മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രിയും പറ്റില്ലെന്ന നിലപാടില്‍ പ്രതിപക്ഷവും ഉറച്ചു നിന്നതോടെ 13ന്റെ ദുര്‍വിധി തന്നെ വേട്ടയാടുമോയെന്ന ആശങ്ക കെ.എം. മാണിക്കെന്ന പോലെ കേരള സമൂഹത്തിനും ഇല്ലാതില്ല. ബജറ്റ് അവതരണത്തിനെത്തുന്ന കെ.എം. മാണിയെ തടയാന്‍ വന്‍ സന്നാഹവുമായി ഇടതുമുന്നണി രംഗത്തുണ്ട്. അതേ സമയം ബജറ്റ് അവതരണത്തിന് വീട്ടില്‍ നിന്നു തന്നെ പുറപ്പെടുമെന്നാണ് മാണി പറയുന്നത്. ഇതിനിടെ സഭയ്ക്കുള്ളില്‍ തന്നെ തങ്ങുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. മാണി സഭയ്ക്കുള്ളില്‍ തങ്ങിയാലും ഇല്ലെങ്കിലും പ്രത

പ്രായോഗിക രാഷ്ട്രീയത്തിലെ തീപ്പൊരി... !

പ്രായോഗിക രാഷ്ട്രീയത്തിന്റെ ആള്‍ രൂപമായിരുന്ന ജി. കാര്‍ത്തികേയന്‍ ഓര്‍മ്മയായി. മൂല്യാധിഷ്ഠിത രാഷ്ട്രീയ വഴികളില്‍ കുലീനത്വമുള്ള പ്രവര്‍ത്തന ശൈലിയിലൂടെ എതിരാളികളുടെ പോലും ആദരം നേടിയ ആളായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ കറതീര്‍ന്ന വ്യക്തിത്വമുള്ള നേതാക്കള്‍ വിരളമായിരിക്കുന്ന ഇക്കാലത്ത് സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രചാരകന്‍.കരള്‍ രോഗ ബാധയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ കഴിഞ്ഞ ഒക്ടോബറില്‍ അമേരിക്കയിലെ മയോക്ലിനിക്കില്‍ ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു. തല്‍ക്കാലത്തേയ്ക്ക് അതുകൊണ്ട് ശമനം കിട്ടിയെങ്കിലും വീണ്ടും രോഗം മൂര്‍ഛിച്ചപ്പോള്‍ ബംഗളൂരുവിലെ എച്ച്.സി.ജി. ആശുപത്രിയിലേക്ക് മാറ്റി. നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വിയോഗമുണ്ടായതില്‍ ഭരണപക്ഷം ആശങ

ഇന്ത്യയുടെ മകള്‍...!

ഭാരതീയര്‍ അതിഥി ദേവോ ഭവഃ എന്ന ആര്‍ഷഭാരത സൂക്തത്തില്‍ വിശ്വസിക്കുന്നു. അതിഥികള്‍ ദൈവത്തിന്റെ പ്രതിനിധികളാണെന്നും അവരെ സ്വീകരിച്ച് വേണ്ടതെല്ലാം ചെയ്തുകൊടുക്കേണ്ടത് ആതിഥേയന്റെ കര്‍ത്തവ്യമാണെന്നും വിശ്വസിക്കുന്നവരാണ് നമ്മള്‍. ഒരു പക്ഷെ, അതുകൊണ്ടായിരിക്കാം വിദേശികള്‍ക്ക്, പ്രത്യേകിച്ച് യൂറോപ്യന്‍സിന്, നമ്മള്‍ പ്രത്യേക പരിഗണനകള്‍ കൊടുത്തുകൊണ്ടിരിക്കുന്നത്. അവര്‍ ഇന്ത്യയിലെത്തിയാല്‍ ഇഷ്ടമുള്ളിടത്ത് പോകുവാനും, ഫോട്ടോ എടുക്കുവാനും, അഭിമുഖം നടത്താനുമൊക്കെ അധികൃതര്‍ പെട്ടെന്ന് അനുവാദം നല്‍കുക പതിവാണ്. അങ്ങനെയാണ് ബ്രിട്ടീഷ് പൗരയായ ലെസ്‌ലി ഉഡ്‌വിന്‍ എന്ന ഡോക്യുമെന്ററി സംവിധായക ഈയിടെ ഇന്ത്യയിലെത്തിയതും അവര്‍ക്ക് തീഹാര്‍ ജയില്‍ സന്ദര്‍ശിക്കുവാന്‍ ഡയറക്ടര്‍ ജനറല്‍ അലോക് കുമാര്‍ വര്‍മ്മ നിഷ്പ്രയാസം അനുവാദം നല്‍കിയതു

ആണവക്കരാറിലെ കാണാച്ചരടുകള്‍...!

ലോകത്തിലിന്ന് ഏറ്റവും കൂടതല്‍ ആണവനിലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാജ്യം ജര്‍മ്മനിയാണ്. എന്നാല്‍, ജപ്പാനിലെ ഫുക്കൂഷിമ ദുരന്തം ഉണ്ടായതോടെ അവര്‍ക്ക് ആണവനിലയങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവയോരോന്നായി നിര്‍ത്തലാക്കുന്നതിനുള്ള തിടുക്കത്തിലാണ് ആ രാജ്യം. ഇന്ത്യയിലാണെങ്കില്‍ മറിച്ചാണ് കാര്യങ്ങള്‍. ലോകത്തില്‍ ഇന്നേവരെയുണ്ടായ പാരിസ്ഥിതിക ദുരന്തങ്ങളില്‍ ഏറ്റവും ഭീകരമായതും ഏകദേശം 30,000ത്തോളം പേര്‍ക്ക് ജീവഹാനിയുണ്ടാവുകയും ചെയ്ത ഭോപ്പാല്‍ ദുരന്തം നല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളാതെ നമ്മളിപ്പോഴും ആണവ നിലയങ്ങള്‍ക്കു പുറകെ പോയ്‌ക്കൊണ്ടിരിക്കുകയാണ്. കമ്മീഷന്‍ ചെയ്തിട്ട് രണ്ടു വര്‍ഷത്തോളമായിട്ടും വ്യവസായികാടിസ്ഥാനത്തില്‍ വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത കൂടംകുളം നിലയം ഇപ്പോഴും അവിട

ക്യാമറയിലൂടെ കവിത രചിച്ച വിന്‍സന്റ് മാസ്റ്റര്‍...!

സിനിമ വെറുമൊരു യാന്ത്രിക കലാസൃഷ്ടിയല്ല, അത് ചൈതന്യം സ്ഫുരിക്കുന്ന ദൃശ്യകലാ വിരുന്നാണെന്ന് തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് കാണിച്ചു കൊടുത്ത ഛായഗ്രാഹകനും, സംവിധായകനുമാണ് ഇന്നലെ അന്തരിച്ച അലോഷ്യസ് വിന്‍സന്റ് എന്ന വിന്‍സന്റ് മാസ്റ്റര്‍. -ബ്രദരു തെരുകു- എന്ന തെലുങ്ക് ചിത്രത്തിലൂടെ തന്റെ 19-ാമത്തെ വയസ്സില്‍ സിനിമാലോകത്തിലേക്ക് കടന്നുവന്ന ആ പ്രതിഭാധനന്‍ പി. ഭാസ്‌കരന്‍ മാസ്റ്റര്‍ -രാമു കാര്യാട്ട് കൂട്ടുകെട്ടില്‍ പിറന്ന നീലക്കുയിലിന്റെ ഛായഗ്രാഹകനായി പ്രവര്‍ത്തിച്ച് പ്രേക്ഷക ലക്ഷങ്ങളുടെ മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി. അക്കൊല്ലത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും നല്ല രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട് പ്രസിഡണ്ടിന്റെ വെള്ളിപ്പതക്കം നേടിയത് നീലക്കുയിലായിരുന്നു. അതിനെതുടര്‍ന്ന് അദ്

പുഞ്ചിരി തൂകുന്ന എ.കെ.ജി ഭവന്‍

അപ്രതീക്ഷിതമായിട്ടൊന്നും സംഭവിച്ചില്ലെങ്കില്‍ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി കൊടിയേരി ബാലകൃഷ്ണന്‍ ഇന്ന് തിരഞ്ഞെടുക്കപ്പെടുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അങ്ങനെ സംഭവിച്ചപ്പോള്‍ ആര്‍ക്കുമതില്‍ അത്ഭുതം തോന്നിയില്ല. ചിരിക്കാന്‍ പിശുക്ക് കാണിക്കുന്ന നേതാക്കളാല്‍ സുലഭമായ സി.പി.എമ്മിന് ഇതാ സദാ പുഞ്ചിരി തൂകുന്ന ഒരു നേതാവിനെ പാര്‍ട്ടിയുടെ എട്ടാമത്തെ സംസ്ഥാന സെക്രട്ടറിയായി ലഭിച്ചിരിക്കുന്നു. തുടര്‍ച്ചയായി നാലുതവണ പാര്‍ട്ടി സെക്രട്ടറി സ്ഥാനം വഹിച്ചുകൊണ്ടിരുന്ന പിണറായി വിജയന്റെ സ്ഥാനമൊഴിയല്‍ ഇന്ന് അനിവാര്യമായിരുന്നു. പാര്‍ട്ടിക്ക് പിണറായിയുടെ കാല്‍പ്പാടുകള്‍ പിന്തുടരുന്ന ഒരു പിന്‍ഗാമിയെ തന്നെ ലഭിച്ചിരിക്കുന്നതിനാല്‍ പാര്‍ട്ടി നിലപാടുകളില്‍ വലിയ മാറ്റങ്ങളൊന്നുമില്ലാതെ ദിശാബോധത

എങ്കില്‍ ഞാനവനെ ഇടിക്കും - പോപ്പ് ഫ്രാന്‍സിസ്...!

2015 ജനുവരി 7. അന്ന് ഫിലിപ്പൈന്‍സിലെ മനില അക്ഷരാര്‍ത്ഥത്തില്‍ ഒരു ജനസമുദ്രമായി മാറി. 60 ഹെക്ടര്‍ വിസ്തീര്‍ണം വരുന്ന റിയാന്‍ പാര്‍ക്കില്‍ ക്രിസ്തീയ വിശ്വാസികളുടെ ആ ഒത്തുചേരല്‍ കണ്ട് ലോകം വിസ്മയിച്ചു. അവിടെയായിരുന്നു കത്തോലിക്കാ സഭയുടെ മഹാ ഇടയന്‍, പോപ്പ് ഫ്രാന്‍സിസ് തന്റെ ആദ്യ ഫിലിപ്പൈന്‍സ് സന്ദര്‍ശന ദിനത്തില്‍ വി. കുര്‍ബാന അര്‍പ്പിച്ചത്. 60 ലക്ഷം പേര്‍ സംബന്ധിച്ച ആ ദിവ്യബലി ക്രിസ്തീയ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്ത തിരുക്കര്‍മ്മമായി റെക്കോര്‍ഡിട്ടിരിക്കുന്നു. അതിനു മുന്‍പ് ആ ബഹുമതിക്ക് അര്‍ഹന്‍ വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയായിരുന്നു. വേദി അതുതന്നെ. അന്നു 50 ലക്ഷം പേരായിരുന്നു ദിവ്യബലിയില്‍ പങ്കെടുത്തിരുന്നത്. ദിവ്യബലിക്കിടയില്‍ പോപ്പ് നടത്തിയ പ്രസംഗത്തില്‍ ഫിലിപ്പൈന

ആര്‍.കെ ലക്ഷ്മണ്‍ എന്ന കോമണ്‍ മാന്‍...!

വലിയ പഠിപ്പും പത്രാസ്സുമുള്ള ഒരു ഉദ്യോഗാര്‍ത്ഥി ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളുടെ മുന്നിലിരുന്ന കസേരയുടെ ചിത്രം വരക്കുന്നതാണ് ഈയിടെ നിര്യാതനായ ഇന്ത്യയുടെ സുപ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ ലക്ഷ്മണന്റെ പ്രശസ്തമായൊരു കാര്‍ട്ടൂണ്‍. അതിന്റെ ബ്രഷ് സ്‌ട്രോക്കുകള്‍ സാധാരണമെങ്കിലും അടിക്കുറിപ്പ് അസൂയാര്‍ഹമാംവിധം പരിഹാസജനകമാണ്. ഐ ടോള്‍ഡ് ഹിം ടു ഡ്രോ എ ചെയര്‍ ആന്റ് സിറ്റ് - ബട്ട്... എങ്ങിനെയുണ്ട് അതിലെ കറുത്ത ഫലിതം? അതാണ് രാശിപുരം കൃഷ്ണസ്വാമി ലക്ഷ്മണ്‍ എന്ന ആര്‍.കെ ലക്ഷ്മണന്റെ മികവ്. ബ്രഷ് ഉപയോഗിച്ച് കാര്‍ട്ടുണ്‍ വരക്കുന്നതില്‍ ഇത്രയധികം പ്രതിഭ തെളിയിച്ച മറ്റൊരു കാര്‍ട്ടൂണിസ്റ്റ് ഇന്ത്യയിലെന്നല്ല ലോകത്ത് തന്നെ ഉണ്ടായിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശകര്‍പോലും സാക്ഷ്യപ്പെടുത്തുന്നത്. ബോംബെയില്‍ ആദ്യമായി ഓട്ടോ

സെയിന്റ് മാഞ്ഞ വാലന്റൈന്‍സ് ഡേ!

നാളെ ഫെബ്രുവരി 14. അന്നാണ് വാലന്റൈന്‍സ് ഡേ അഥവാ പ്രണയ ദിനം. ലോകമെമ്പാടുമുള്ള പ്രണയികളുടെ മനസ്സുകളില്‍ വസന്തം പൂത്തുലയുന്ന ദിവസം. മഞ്ഞിന്റെ നേര്‍ത്ത കുളിരില്‍ സന്ധ്യ മയങ്ങുമ്പോള്‍ അവര്‍ പരസ്പരം ആലിംഗനബന്ധിതരായി ആടിത്തിമര്‍ക്കുന്ന ദിവസം. പ്രണയം ഒരു തീത്തൈലമായി അവരെ പൊള്ളിക്കുന്ന ദിവസം. ഹൃദയാകൃതികളിലുള്ള പെട്ടികളില്‍ കാന്‍ഡികള്‍ നിറച്ച്, ഹൃദയരക്തത്തില്‍ തൂലിക മുക്കി എഴുതിയ ആശംസാകാര്‍ഡുകളുമായി, ചുവന്ന് തുടുത്ത റോസാപ്പൂക്കള്‍ കൈകളിലേന്തി, കണ്ണുകളില്‍ നക്ഷത്രത്തിളക്കവുമായി അവര്‍ തങ്ങളുടെ കമിതാക്കളെ തിരഞ്ഞെത്തുന്ന ദിവസം. ദുഃഖങ്ങള്‍ക്ക് അവധി കൊടുത്ത് സ്വര്‍ഗ്ഗത്തില്‍ മുറിയെടുക്കുന്ന ദിവസം.സത്യസന്ധതയാണ് പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും അടിസ്ഥാനമെന്ന് നാളെ പ്രണയദിനം അടിച്ചുതിമര്‍ക്കുന്ന

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ...

കേരളം ഓരോ ദിവസവും ഉണരുന്നത് അഴിമതിക്കഥകള്‍ കേട്ടാണ്. സോളാറും, ബാര്‍ കോഴയും, ചുംബന സമരവുമൊക്കെയാണ് നാട്ടില്‍ സജീവ ചര്‍ച്ച. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളം വികസനത്തിലല്ല വിവാദത്തിലകപ്പെടുന്ന കാഴ്ചയാണ് കാണാനാകുന്നത്. അത്താഴപട്ടിണിക്കാരുള്ള നമ്മുടെ നാട്ടിലാണ് കോടികള്‍ കോഴ കൊടുത്ത് കാര്യം നേടുന്ന പതിവ് തുടരുന്നത്. ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാന്‍ മാണിക്ക് പണം നല്‍കിയെന്ന ബാര്‍ ഉടമ സംഘം നേതാവിന്റെ വെളിപ്പെടുത്തല്‍ മാണിയെ എന്നല്ല ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെപ്പോലും പിടിച്ചു കുലുക്കി. മാണിക്ക് നേരെ വീശിയ വാള്‍ ഇപ്പോള്‍ ഓങ്ങുന്നത് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരനു നേരെയാണ്. മാണിയും കോണ്‍ഗ്രസ്സും പണം വാങ്ങിയോ ഇല്ലയോ എന്നുള്ള ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നത്. ആ

മോദി തരംഗത്തിനുമേല്‍ കേജ്‌രിവാള്‍ സുനാമി

വികസനങ്ങളുടെ പട്ടിക നിരത്തിയല്ല ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കേജ്‌രിവാള്‍ വെന്നിക്കൊടി പാറിച്ചത്. സാധാരണക്കാരുമായി ഇടപഴകിയും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടും അഴിമതിരഹിത ഭരണമെന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചും നേടിയെടുത്തതാണത്. നീണ്ട നാള്‍ രാജ്യം ഭരിച്ചിരുന്ന കോണ്‍ഗ്രസും ഇപ്പോള്‍ ഭരിക്കുന്ന ബിജെപിയും അവരവരുടെ രഹസ്യ അജണ്ടകള്‍ നടപ്പിലാക്കാന്‍ നീക്കം നടത്തുമ്പോള്‍ ഇതു തിരിച്ചറഞ്ഞ ഡല്‍ഹിയിലെ ജനം സത്യസന്ധതയുടെ ഭരണത്തിനുവേണ്ടി ആം ആദ്മിയില്‍ ശരണം തേടുകയായിരുന്നു. അധികാരങ്ങള്‍ പലപ്പോഴും അലങ്കാരങ്ങളായി കാണുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുള്ള താക്കീതാണ് ഡല്‍ഹിയിലെ ഈ വിധിയെഴുത്ത്. രാജീവ്ഗാന്ധിക്കു ശേഷം സോണിയാഗാന്ധി പാര്‍ട്ടി നേതൃനിരയില്‍ എത്തിയപ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് കോണ്

ഇന്ദ്രപ്രസ്ഥം ഇനി ആപ്പിന് സ്വന്തം

പതിനഞ്ചു കൊല്ലം തുടര്‍ച്ചയായി ഡെല്‍ഹി ഭരിച്ച കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും, നരേന്ദ്രമോദിയുടെ അവസര രാഷ്ട്രീയത്തിലും പൊറുതിമുട്ടിയ ജനങ്ങളുടെ പ്രതികാര വാഛയാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലം. 2011ല്‍ തുടങ്ങിയ അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായി രൂപംകൊണ്ടതാണ് കേജരിവാളിന്റെ ആം ആദ്മി പാര്‍ട്ടി. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളില്ലാതെ മുന്നോട്ടുപോകുന്ന ഒരു ജനക്കൂട്ടായ്മയാണിത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ വെള്ളം, വെളിച്ചം, സ്ത്രീസുരക്ഷ, അഴിമതി നിര്‍മ്മാര്‍ജ്ജനം, വിദ്യാഭ്യാസം, ആരോഗ്യം, കോളനികളുടെ വികസനം എന്നിവയ്ക്കാണ് ഇത് ഊന്നല്‍ കൊടുക്കുന്നത്. 2013ലെ തെരഞ്ഞെടുപ്പില്‍ 70ല്‍ 31 സീറ്റുകളില്‍ വിജയിച്ച് വലിയ ഒറ്റക്കക്ഷിയായി തീര്‍ന്ന ബി.ജെ.പിയാണിപ്പോള്‍ അതില്‍ നിന്നും മൂക്കുക

ലാലിസം - മലയാളത്തിനൊരു പുതിയ വാക്ക് !

നവീന പദങ്ങളാല്‍ വര്‍ഷം തോറും ദീപ്തമായിക്കൊണ്ടിരിക്കുന്ന മലയാള ഭാഷക്ക് ഇതാ മറ്റൊരു വാക്കുകൂടി ലഭിച്ചിരിക്കുന്നു - അതാണ് ലാലിസം. ഒരു കലാകാരനോ, കലാകാരിയോ താന്‍ പ്രതിഭ തെളിയിച്ചിരിക്കുന്ന കലയില്‍ നിന്നും എടുത്തു ചാടി മറ്റൊന്നില്‍ കൈവെച്ചു അപഹാസ്യരാകുന്നതിനെയാണ് ഈ പദം കൊണ്ട് അര്‍ഥമാക്കുന്നതെന്ന് ഒരു രസിക ശിരോമണി ഈയിടെ പറഞ്ഞതില്‍ വാസ്തവമുണ്ട്. അതിന്റെ ഉത്തമദൃഷ്ടാന്തമാണ് ഇക്കഴിഞ്ഞ ജനുവരി 31ന് തലസ്ഥാന നഗരിയില്‍ സംഘടിപ്പിക്കപ്പെട്ട 35-ാം ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച -ലാലിസം- തെളിയിക്കുന്നത്.സകലകലാവല്ലഭന്‍മാര്‍ എന്നു അറിയപ്പെടാനാഗ്രഹിക്കുന്ന ധാരാളം പേര്‍ മലയാള ചലച്ചിത്രരംഗത്തുണ്ട്. അവര്‍ അഭിനയകലക്ക് പുറമേ ഗായകരായും, മിമിക്രിക്കാരായും, ചെണ്ട വാദ്യക്കാരായും, നര്‍ത്തകരായുമൊക്

ഓണ്‍ യുവര്‍ മാര്‍ച്ച്, ഗെറ്റ്, സെറ്റ്, ഗോ...!

നാളെ മുതല്‍ ഫെബ്രുവരി 14 വരെ ഇന്ത്യയിലെ കായിക പ്രേമികളുടെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ് കേരളം. അതിന്റെ വിളംബരത്തിനായി സംഘടിപ്പിക്കപ്പെട്ട - റണ്‍ കേരള റണ്‍ - ലോകശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. 27 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം സംസ്ഥാനത്ത് വന്നെത്തുന്ന ഈ കായിക മത്സരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സംഘടിപ്പിക്കപ്പെട്ട കൂട്ടയോട്ടം കേരള കായിക ചരിത്രത്തിലെ ഒരു റെക്കോര്‍ഡാണ്. ക്രിക്കറ്റ് ഇതഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെ പങ്കെടുപ്പിച്ച ആ ത്രിക്കണി കായിക വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തൊപ്പിയില്‍ ഒരു സുവര്‍ണ്ണത്തൂവലായി എന്നെന്നും വിരാചിക്കും. 2011ലാണ് ദേശീയ ഗെയിംസിന്റെ ബജറ്റ് തയ്യാറാകുന്നത്. ഗെയിംസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 470 കോടി രൂപ ഇതിനകം ചിലവിട്ടതായി ഇതിന്റെ സി.ഇ.ഒ.

മാളയുടെ യശസ്സുയര്‍ത്തിയ മഹാനടന്‍

മാള അരവിന്ദന്‍ എന്ന അഭിനയപ്രതിഭ ഓര്‍മ്മയായി. അദ്ദേഹത്തെ സ്മരിക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് ഓടി വരുന്നത് വിശ്വവിഖ്യാത ഹാസ്യനടനായിരുന്ന ചാര്‍ളി ചാപ്ലിന്റെ ഏറ്റവും നന്നെന്ന് വിശേഷിപ്പിക്കാവുന്ന -ഗോള്‍ഡ് റഷ് - എന്ന സിനിമയിലെ ഒരു രംഗമാണ്. അതില്‍ വിശപ്പു സഹിക്കാനാവാതെ ചാര്‍ളി ചാപ്ലിന്‍ തന്റെ രണ്ട് ലെതര്‍ ഷൂസുകളും ഊരി വെള്ളത്തിലിട്ട് തിളപ്പിച്ച് മാര്‍ദ്ദവപ്പെടുത്തി സ്പൂണും, ഫോര്‍ക്കും ഉപയോഗിച്ച് ഭക്ഷിക്കുന്നതായിട്ടുള്ള ഒരു രംഗമുണ്ട്. ലോകസിനിമാ ചരിത്രത്തില്‍ വിശപ്പിന്റെ തീവ്രത ഇത്രയധികം ഹൃദയസ്പര്‍ശിയായി ചിത്രീകരിച്ചിട്ടുള്ള മറ്റൊരു രംഗമില്ലെന്നാണ് ഇതു കണ്ടിട്ട് ക്രിട്ടിക്കുകള്‍ എഴുതിയിട്ടുള്ളത്. ഈ രംഗം മാള അരവിന്ദനായിരുന്നു അഭിനയിച്ചിരുന്നതെങ്കില്‍ അതൊരുപക്ഷെ ചാര്‍ളി ചാപ്ലിന്‍ സാക്ഷ

മാള ചേട്ടന്റെ ഒരു കുട്ടിക്കുറുമ്പ്

കൊല്ലം 1963. ഞങ്ങളൊക്കെ മാള സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ ആറാം ക്ലാസ്സുകാര്‍. സ്‌കൂള്‍ യുവജനോത്സവങ്ങളെല്ലാം ഇന്നത്തേതില്‍ നിന്ന് ഏറെ ആഹ്ലാദകരമായ കാലം. അന്ന് എസ്.എസ്.എല്‍.സി.ക്ക് പഠിക്കുന്ന മാള ചേട്ടനെന്ന മാള അരവിന്ദന്‍ അന്നത്തെ ടി.കെ. അരവിന്ദാക്ഷന്‍. കലയെ ജീവനാഡിയായി കാണുന്ന ഒരു സംഗീതാദ്ധ്യാപികയുടെ മകന്‍. സ്‌കൂളിലെ പ്രമുഖ താരം.മോണോ ആക്ട്, തബല, ഓടക്കുഴല്‍ എന്നിവയില്‍ പ്രാഗത്ഭ്യം. നാടകങ്ങളില്‍ സ്ഥിരം കോമാളി വേഷം. അന്നത്തെ ഈ പ്രിയങ്കര താരം കാണിച്ച ഒരു കുട്ടിക്കുറുമ്പ് യുവജനോത്സവ വേദിയിലെ കാണികളെ ചിരിപ്പിച്ച് ശ്വാസം മുട്ടിച്ചത് ഇന്നും ഓര്‍മ്മയിലുണ്ട്. കൈവെക്കുന്ന കലകളിലെല്ലാം മാള ചേട്ടന് ഒന്നാം സ്ഥാനം ലഭിക്കുമായിരുന്നു. തന്റെ ഇഷ്ട ഇനങ്ങളിലെല്ലാം അതിനാല്‍ തന്നെ മത്സരിക്കുവാന്‍ ഇദ്ദേഹം പേര് നല്‍കുമാ

ഭരണത്തില്‍ ഒരാണ്ട് പിന്നിട്ട് രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റിട്ട് ഇക്കഴിഞ്ഞ ജനുവരി ഒന്നിന് ഒരാണ്ട് തികഞ്ഞു. ഈ 365 ദിവസങ്ങള്‍ കൊണ്ട് ക്രമസമാധാന നിലയില്‍ കേരളം കൈവരിച്ച നേട്ടങ്ങളും കോട്ടങ്ങളും വിശകലനം ചെയ്താല്‍ ഒരു ആഭ്യന്തര മന്ത്രി എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ മാറ്ററിയാന്‍ കഴിയുമല്ലോ? കഴിഞ്ഞ ഒരു വര്‍ഷം തനിക്ക് ദിവസത്തില്‍ അഞ്ചു മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല എന്ന് അദ്ദേഹം ഈയിടെ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. അങ്ങിനെ ദിവസം മുഴുവന്‍ കര്‍മ്മനിരതനായി ഇരിക്കുന്ന ഒരു ആഭ്യന്തര മന്ത്രിയാണ് രമേശ് ചെന്നിത്തലയെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. ലീഡര്‍ കഴിഞ്ഞാല്‍ ഇത്രയും ശുഷ്‌കാന്തിയോടെ, ആര്‍ജവത്തോടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു ആഭ്യന്തരമന്ത്രിയേയും കേരളം കണ്ടിട്ടില്ലായെന്ന് നിസംശയം പറയാനാകും. 

തരൂരിന് അറിയാമോ ആ രഹസ്യം?

ശശി തരൂരിന്റെ മൂന്നാം ഭാര്യയായിരുന്ന സുനന്ദ പുഷ്‌കര്‍ മരണപ്പെട്ടിട്ട് ഇന്ന് (2015 ജനുവരി -17) ഒരു വര്‍ഷം തികയുകയാണ്. വിഷാദരോഗത്തിനുള്ള ആല്‍പ്രാക്‌സ് ഗുളികകള്‍ അമിതമായി കഴിച്ചതിനാലാണ് സുനന്ദ മരണപ്പെട്ടതെന്നായിരുന്നു ആദ്യമൊക്കെ പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവരുടെ ആന്തരീകാവയവങ്ങളില്‍ നിന്നും ഈ മരുന്നിന്റെ അംശങ്ങളൊന്നും കണ്ടെടുത്തതായി പറയുന്നില്ല എന്നാണ് പത്രറിപ്പോര്‍ട്ടുകള്‍. സുനന്ദ ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ ആറു സ്ഥലത്ത് ചില കറകള്‍ കാണാമായിരുന്നുവെന്നും അറിയുന്നു. അവരുടെ കൈകാലുകളിലും, മുഖത്തുമായി പതിനഞ്ചോളം മുറിവുകള്‍ കാണപ്പെട്ടിരുന്നു. മരണകാരണമായ വിഷം നിര്‍ബന്ധിച്ച് കുടിപ്പിച്ചതാണെങ്കില്‍ പിടിവലി മൂലം ശരീരത്തില്‍ മുറിവും, ചതവും കാണുക സ്വാഭാവികമാണെന്ന സംശയവും ബാക്കിനി

ജനാധിപത്യം കമ്പോളവല്‍ക്കരിക്കപ്പെടുമ്പോള്‍

ജനാധിപത്യ ഭരണക്രമത്തില്‍ ജനങ്ങള്‍ക്കാണ് മുന്‍തൂക്കം. ജനങ്ങളുടെ ഐശ്വര്യവും അഭിവൃദ്ധിയുമാണ് പരമപ്രധാനം. അവരുടെ അവകാശങ്ങളെ ഹനിക്കുന്ന ഏത് നടപടിക്രമവും ഭരണഘടനയുടെ അന്തസ്സത്തയുടെ നഗ്നമായ ലംഘനമാണ് ജനാധിപത്യവിരുദ്ധവുമാണ്.രാഷ്ട്രീയത്തില്‍ പണാധിപത്യം ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും വര്‍ദ്ധിച്ച് വരികയാണ്. കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ രീതികളും തന്ത്രങ്ങളും അണിയറയില്‍ മെനഞ്ഞുകൊണ്ടിരിക്കുന്നു. ഇന്ത്യക്ക് പുറത്തേക്ക് കടത്തുന്ന കള്ളപ്പണത്തിന്റെ കണക്ക് പുറത്തുകൊണ്ടുവരുവാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്ത് അനധികൃതമായ കള്ളപ്പണം ഇന്ത്യക്കകത്തായാലും പുറത്തായാലും പുറത്തുകൊണ്ടുവരുമെന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല.രാഷ്ട

നടുവൊടിഞ്ഞ ഓടു വ്യവസായം

യുവസംരംഭകര്‍ക്കായുള്ള സ്റ്റാര്‍ട്ട് അപ്പ് വിപ്ലവത്തിന്റെ തിരക്കിലാണല്ലോ കേരളം. അത് നല്ല കാര്യം തന്നെ. യുവസംരംഭകരെ വാര്‍ത്തെടുക്കുക, അവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നത് ഉത്തരവാദപ്പെട്ട സര്‍ക്കാരിന്റെ കടമ തന്നെ.അത്രതന്നെ പ്രാധാന്യമുള്ള ഒന്നാണ് നിലവിലുള്ള വ്യവസായങ്ങളെ സംരക്ഷിയ്ക്കുക എന്നത്. ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ജീവിത മാര്‍ഗ്ഗമായിരുന്ന പരമ്പരാഗത വ്യവസായങ്ങള്‍ ഇന്ന് തകര്‍ച്ചയിലാണ്. തൃശൂര്‍ ജില്ലയിലെ പരമ്പരാഗത വ്യവസായങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഓടു വ്യവസായം. സര്‍ക്കാരിന്റെ അവഗണനയും പ്രായോഗികമല്ലാത്ത പരിസ്ഥിതി നിയമങ്ങളും മാഫിയ ഇടപെടലുകളുമാണ് ഈ വ്യവസായത്തെ അതിവേഗം സമ്പൂര്‍ണ്ണ തകര്‍ച്ചയിലേയ്ക്ക് എത്തിച്ചത്. 

കലയുടെ കനകച്ചിലങ്ക കെട്ടി കൊച്ചി മുസ്‌രിസ് ബിനാലെ തിളങ്ങുന്നു

അറബിക്കടലിന്റെ റാണിയെ ചായം തേച്ച് സുന്ദരിയാക്കാന്‍ ലോകോത്തര കലാകാരന്മാര്‍ ബ്രഷുകളും, ചായക്കൂട്ടുകളുമായി ഒന്നിക്കുന്ന കാഴ്ചയാണ് കൊച്ചി മുസ്‌രിസ് ബിനാലെ 2014-ല്‍ കാണാനാവുന്നത്. മുപ്പതു രാജ്യങ്ങളില്‍ നിന്നുള്ള 94 കലാകാരന്മാരുടെ അപൂര്‍വ ചാരുതയാര്‍ന്ന കലാസൃഷ്ടികളാല്‍ ആസ്പിന്‍ വാള്‍ ഹൗസും, പരിസരവും നിറഞ്ഞിരിക്കുന്നു. ഡിസംബര്‍ 12-ന് 12 മണി കഴിഞ്ഞ് 12 മിനിറ്റായപ്പോള്‍ ബിനാലെ 2014ന്റെ ക്യൂറേറ്ററായ ജിതീഷ് കല്ലാട്ട് 2012 ബിനാലെയുടെ ക്യുറേറ്ററായിരുന്ന ബോസ് കൃഷ്ണമാചാരിയില്‍ നിന്നും ഫ്ളാഗ് ഏറ്റു വാങ്ങിയതോടെ പ്രദര്‍ശനത്തിന്റെ തിരശ്ശീല ഉയര്‍ന്നു. വിദേശ സന്ദര്‍ശകരുടെ ബാഹുല്യം കൊണ്ട് ഫോര്‍ട്ടുകൊച്ചിയുടെ തെരുവുകള്‍ ഉത്സവഛായയിലാണിപ്പോള്‍. ഇനി വരുന്ന 108 ദിവസങ്ങളില്‍ കലയുടെ ചിലങ്കനാദത്താല്‍ ഇവിടം മുഖരിതമാകും. ലോകത്തൊരിടത്തും കാണാനാവാത്തവി

ക്രിസ്മസ് : നന്മ നിറഞ്ഞ മനസ്സുകള്‍ക്കുള്ള സമ്മാനം

രക്ഷകന്റെ തിരുപ്പിറവിയുടെ സ്മരണകള്‍ ഉണര്‍ത്തുന്ന ഡിസംബര്‍ മാസം. നന്മ നിറഞ്ഞ മനസ്സുകള്‍ക്ക് ദൈവം നല്‍കുന്ന സമ്മാനമാണ് ബെത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ ജാതനായ യേശുക്രിസ്തു. പ്രതീക്ഷയറ്റ് പാപത്തില്‍ ജീവിച്ചിരുന്ന മാനവരാശിയെ പാപമോചനത്തിന്റെയും നിത്യരക്ഷയുടെയും പ്രത്യാശയിലേക്ക് ഉയര്‍ത്താന്‍ ഈശോയുടെ ജനനത്തിന് സാധിച്ചു. തണുത്തുറഞ്ഞ് പാപപങ്കിലമായ ശിശിരത്തില്‍ നിന്നും വസന്തത്തിലേക്കുള്ള മനുഷ്യന്റെ യാത്രയാണ് ക്രിസ്മസ് തുടക്കം കുറിക്കുന്നത്.ജീവിതത്തിന്റെ ഏതു കൊടിയ ഇരുട്ടിലും പ്രതീക്ഷയുടെ ഒരു നക്ഷത്രം നമുക്കായി തെളിഞ്ഞുകിടക്കുമെന്നും നിരാശയുടെയും തകര്‍ച്ചയുടെയും കാലത്ത് ദൈവം മനുഷ്യനെ തനിച്ചാക്കിയിട്ടില്ലെന്നും ക്രിസ്മസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കൂടാതെ മറ്റൊരു വെല്ലുവിളിയും ക്രിസ്മ

വേരുകളില്ലാത്ത ക്രിസ്മസ് ട്രീകള്‍...!

ഒത്തുചേരലിന്റെ ചൂടും, സ്‌നേഹത്തിന്റെ കുളിരും, പ്രാര്‍ത്ഥനയുടെ തീവ്രതയുമായി ഇതാ മറ്റൊരു ക്രിസ്മസ് എത്തിക്കഴിഞ്ഞു. അഹങ്കാരികളെ എളിമ പഠിപ്പിക്കുന്ന യേശു ജനിച്ച സ്ഥലമാണ് ബെത്‌ലഹേം. ദൈവത്തിന്റെ മന്ദഹാസം... ഉറങ്ങാത്ത രാവുകളുടെ നഗരം... മനുഷ്യരാശിയുടെ ശൈശവം... എന്നൊക്കെ ബെത്‌ലഹേം വിശേഷിപ്പിക്കപ്പെടുന്നു. അപ്പത്തിന്റെ നഗരമെന്ന് ഹീബ്രു ഭാഷയിലും, മാംസത്തിന്റെ ഭവനമെന്ന് അറബിയിലും അതിന് അര്‍ത്ഥമുണ്ട്.സത്രങ്ങളില്‍ മുറി ലഭിക്കാതെ വന്നപ്പോഴാണ് കന്യാമറിയം പുല്‍ക്കൂട്ടില്‍ അഭയം തേടിയത്. പശുക്കള്‍ക്കും ആടുകള്‍ക്കും ആട്ടിയന്മാര്‍ക്കും ഇടയില്‍ വൈക്കോല്‍ മെത്തയില്‍ ഉണ്ണിയേശു പിറന്നു വീണു. എത്ര ലളിതം ആ ജനനം! തിരുപ്പിറവിയോട് ചേര്‍ത്ത് പറയുന്ന ഒരു കഥയുണ്ട്. പുല്‍ക്കൂട്ടില്‍ നിന്നുള്ള ഉണ്ണിയേശുവിന്റെ ആദ്യകരച്ചില്‍ കേട്ടത്

എന്തിന് ഭാരത ധരേ കേഴുന്നു?

ജനാധിപത്യ രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം അനിഷേധ്യമാണ്. വ്യക്തമായ മൗലികാവകാശം അനുവദിക്കുന്ന ആധികാരികമായ ഉത്തരവാദിത്വമുള്ള ഭരണഘടന നിലവിലുള്ള രാജ്യം. ഭാരതീയ സംസ്‌കാരത്തിന്റെ ആധാരശില തന്നെ മതേതരത്വമാണ്. ഏത് മതം സ്വീകരിക്കുന്നതിനും അതിന്റെ അനുഷ്ഠാനങ്ങള്‍ ആചരിക്കുന്നതിനും എല്ലാവര്‍ക്കും അവകാശമുണ്ട്. അതില്‍ ആരെങ്കിലും ഏതെങ്കിലും തരത്തില്‍ കടന്നു കയറ്റം നടത്തിയാല്‍ അത് ഭരണഘടനാ ലംഘനമാണ് തന്നെയുമല്ല ശിക്ഷാര്‍ഹവുമാണ്. ഇത്രയും കുറിക്കാന്‍ കാരണം ഇന്ത്യയില്‍ ഇന്ന് നടന്നുവരുന്ന ചില അരുതാത്ത സംഭവങ്ങളാണ്.2014 ഡിസംബര്‍ 25-ാം തീയതി ധരം ജാഗരന്‍ സമിതിയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശിലെ അലിഗഡില്‍ വെച്ച് 5000 മുസ്ലീങ്ങളേയും 1000 ക്രിസ്ത്യാനികളെയും ഗോരഖ്പൂര്‍ എം.പി. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ മഹേശ്വരി

ഇത് സെലിബ്രിറ്റികളുടെ കാലം

പണ്ട് പണ്ട് എന്നു പറഞ്ഞാല്‍ പത്തുപതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ തുറമുഖ നഗരിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമും, വെസ്റ്റിന്‍ഡീസുമായി ഒരു പ്രദര്‍ശന മത്സരം നടക്കുകയാണ്. ഇന്ത്യയുടെ ക്യാപ്റ്റന്‍ രവിശാസ്ത്രി പവിലിയനിലെത്തവേ ഒരു സംഘം കോളേജ് വിദ്യാര്‍ത്ഥിനികള്‍ അദ്ദേഹത്തെ വളഞ്ഞു. അവരില്‍ ചിലര്‍ രവിശാസ്ത്രിയെ തൊട്ടുതലോടാനും, മറ്റു ചിലര്‍ ചുംബനപ്പൂക്കള്‍ കൊണ്ട് മൂടുവാനും തുടങ്ങിയപ്പോള്‍ കൂടുതല്‍ പോലീസുകാരെത്തി അദ്ദേഹത്തെ മൈതാന മധ്യത്തിലെത്തിച്ചു. താമസിയാതെ കളി തുടങ്ങി. രവിശാസ്ത്രി അടിക്കുന്ന ഓരോ പന്തിനും ഈ പെണ്‍കൂട്ടം ആര്‍പ്പുവിളിച്ചുകൊണ്ടിരുന്നു. അതിനിടെ ഒരു സിക്‌സര്‍ പറന്നപ്പോള്‍ - വി വാണ്ട് രവിശാസ്ത്രി, വി വാണ്ട് രവിശാസ്ത്രി, കമോണ്‍ ഹഗ്ഗ് അസ് - എന്നൊക്കെ വിളിച്ചു പറഞ്ഞ് അവര്‍ ഉറഞ്ഞു തുള്ളി. ചിലര്‍ ആവേശം മൂ

ക്രിസ്തുമസ്സ് ചിന്തകള്‍

ശാന്തിയുടേയും, സന്തോഷത്തിന്റേയും, സമാധാനത്തിന്റേയും സന്ദേശവുമായി ഒരിക്കല്‍ക്കൂടി ക്രിസ്തുമസ് വരുന്നു. ഇവിടെ ദൈവം മനുഷ്യനായി അവതരിക്കുന്ന സുന്ദരനിമിഷം. ഏവര്‍ക്കും തിരുപ്പിറവിയുടെ മംഗളങ്ങള്‍ ഏറെ സ്‌നേഹത്തോടെ നേര്‍ന്നുകൊള്ളുന്നു. ഭൂമിയില്‍ തീര്‍ത്ഥാടകരായി യാത്ര ചെയ്യുന്നവരാണ് മനുഷ്യര്‍... സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള യാത്ര. പലരുടെയും സ്വപ്‌നസാക്ഷാത്ക്കാരമാണ് ഈ ജീവിതം. യാത്ര എന്നാല്‍ മനുഷ്യനോട് ദൈവം വാഗ്ദാനം ചെയ്ത രക്ഷകനെ പ്രതീക്ഷിച്ചിരുന്ന ജനത്തിന്റെ സ്വപ്‌നസാക്ഷാത്കാരമാണ്. അതെ, മനുഷ്യനെ തേടിയുള്ള ദൈവത്തിന്റെ യാത്രയാണിത്...കാലാകാലങ്ങളായുള്ള ദൈവജനത്തിന്റെ കണ്ണീരിന്റേയും പ്രാര്‍ത്ഥനയുടേയും നിലവിളിയുടേയും ഉത്തരമായി അവതരിച്ച രക്ഷകനെ തേടിയുള്ള മനുഷ്യന്റെ യാത്ര.

ആ മണിയൊച്ച നിലച്ചു - ഇനിയാര്‍ ...?

നീതിയുടെ സൂര്യന്‍ അസ്തമിച്ചു.  നന്മയുടെ നക്ഷത്രം പൊലിഞ്ഞു. നമ്മുടെ റോള്‍ മോഡലുകള്‍ ഓരോന്നായി ഓര്‍മ്മകളാകുമ്പോള്‍ കേരളം അനാഥമാകുന്നു...രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കൊലക്കയര്‍ കാത്തു കിടക്കുന്ന പേരറിവാളന്റെ അമ്മയെ വി. ആര്‍. കൃഷ്ണയ്യരുടെ ശവദാഹ ചടങ്ങില്‍ കണ്ടപ്പോള്‍ പലര്‍ക്കും അത്ഭുതമായി. മാധ്യമ ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറാക്കണ്ണുകള്‍ ഇടതടവില്ലാതെ മിന്നിത്തെളിഞ്ഞു. ഒരു പക്ഷേ നീതിയുടെ ആ ഭീഷ്മാചാര്യന് തന്റെ അന്ത്യയാത്രയില്‍ ലഭിച്ച ഏറ്റവും വലിയ ആഹ്ലാദനിമിഷം ആ അമ്മയുടെ കണ്ണുകളില്‍ നിന്നും ചുടുനീര്‍ക്കണങ്ങള്‍ തന്റെ മൃതദേഹത്തിലേക്ക് ഉതിര്‍ന്നു വീണപ്പോളാകണം. നന്ദിയെന്ന വാക്കിന് അര്‍ത്ഥച്യുതി വന്നിരിക്കുന്ന ഇക്കാലത്ത് ഒരപൂര്‍വ്വ കാഴ്ചയായിരുന്നു അത്. വാതിലുകളോരാന്നായി മുട്ടി

അഴകളവുകള്‍

പുതിയ വീടിനെക്കുറിച്ചുള്ള ചിന്തകളാല്‍ തീവ്രമായിരുന്നു ആ ഒഴിവുദിനത്തിലെ വിരസമായ പകലിലും പവിത്രന്റെ മനസ്സ്. തന്റെ ചിരകാലാഭിലാഷം പൂര്‍ത്തിയാകുന്നതിലെ സന്തോഷം തന്റെ ശരീരഭാഷയില്‍ അയാളറിയാതെ വെളിപ്പെട്ടിരുന്നു. തന്റെ പുതിയ വീടിന്റെ പാലുകാച്ചിന് ക്ഷണിക്കേണ്ടവരുടെ പട്ടികയും ക്ഷണക്കത്തും തയ്യാറാക്കുന്നതിന്റെ കഷ്ടപ്പാട് തിരക്കുകള്‍ക്കിടയിലും  പവിത്രന് സുഖകരമായി തോന്നി. ക്ഷണക്കത്തിലേക്ക് തന്നെ നോക്കി ഏറെ നേരം അയാള്‍ നിര്‍വൃതിയോടെ ഇരുന്നു. മനസ്സില്‍ ഓര്‍മ്മകള്‍ നടത്തിയ വേലിയേറ്റം ചുണ്ടിലേക്കൊരു മന്ദഹാസമായെത്തി മിന്നിമറഞ്ഞത് അയാളറിഞ്ഞു. ക്ഷണക്കത്തിന്റെ മുകളിലായി സ്വപ്‌നഭവനത്തിന്റെ മനോഹരമായ മുന്‍കാഴ്ച ചിത്രവു താഴെ വീട്ടിലേക്കെത്താനുള്ള വഴിയും രേഖപ്പെടുത്തിയിരുന്നു. അവയിലൂടെ പവിത്രന്റെ കണ്ണും മനസ്സും പലവട്ടം

ഉള്‍ത്തുടിപ്പുകള്‍

അന്തരാളച്ചെരുവിന്‍താളില്‍ ആരോ എഴുതിയഅവളുടെ കദനകഥകള്‍ കണ്ണോടിക്കുമ്പോള്‍ഞാനോര്‍ത്തുആരോടു ഞാനിതു ചൊല്ലിടേണം ?അര്‍ത്ഥപൂര്‍ണമാം കാവ്യബിംബംമനസ്സിലൂറുമ്പോള്‍മിഴിയോരത്തു പൊഴിയുന്നുനീര്‍മണിമുത്തുകള്‍ഏതു സത്യത്തിലുണ്ടൊരു നുണയുംഏതു കളിയുണ്ടല്‍പ്പം കാര്യവുംഓര്‍ക്കുക എപ്പോഴുംവാവിട്ട വാക്കിനും കൈവിട്ട ചേഷ്ടക്കുംപിന്‍വഴികളില്ലകാനനഛായയില്‍ ലീലയാല്‍ കളിയാടുംകലമാന്‍പേടയെ അമ്പെയ്തു വീഴ്ത്തികമ്രാസുരനാം ഒരു വേടന്‍ചുരുളഴിഞ്ഞ ഈ കഥ കേട്ടൊരു ലോകരേനിങ്ങളാണീ ഈ അഖിലലോകത്തിന്‍കാലചക്രത്താല്‍നേര്

മട്ടുപ്പാവിലെ ഹരിത വിപ്ലവം!

കൃഷി ചെയ്യാന്‍ സ്ഥലമില്ലെന്ന് പരിതപിച്ച് വിഷം തീണ്ടിയ പച്ചക്കറികള്‍ വാങ്ങിക്കഴിക്കുന്ന മലയാളികള്‍ക്ക് നേര്‍വഴി കാണിച്ചു തരുന്നു. മാള പള്ളിപ്പുറം കടിച്ചീനി മാത്തച്ചന്‍ മാസ്റ്റര്‍. 10.5 മീറ്റര്‍ നീളവും, 5.5 മീറ്റര്‍ വീതിയുമുള്ള മട്ടുപ്പാവ് പോളി ഹൗസാക്കി മാറ്റി അതില്‍ ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ളവര്‍, തക്കാളി, മുളക് തുടങ്ങിയവ കൃഷി ചെയ്തു വരികയാണ് ഈ റിട്ടയേര്‍ഡ് ഹൈസ്‌കൂള്‍ അധ്യാപകന്‍. വിദേശനിര്‍മ്മിത പൊളിത്തീന്‍ ഷീറ്റാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. കനത്ത മഴ പെയ്താലും ഒരിറ്റുവെള്ളം പോലും താഴേക്ക് വീഴാതെ പിടിച്ചു നിര്‍ത്താന്‍ ശേഷിയുള്ള ഈ ഷീറ്റുകള്‍ക്ക് പത്തുവര്‍ഷത്തെ ഉറപ്പും ഉല്പാദകരായ ഇസ്രായേലി കമ്പനി നല്‍കുന്നുണ്ട്. ഈ ഷീറ്റുകള്‍ സൂര്യപ്രകാശത്തില്‍ നിന്നും അള്‍ട്രാവയലറ്റു രശ്മികളെ അരിച്ചു മാറ്റുന്നതുകൊണ

രോഗം മാറ്റാന്‍ ഈശ്വരനും, ഫീസു വാങ്ങാന്‍ ഡോക്ടറും!

പ്രതിഭാധനനായ നോവലിസ്റ്റ് ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മരുന്ന് എന്ന കൃതിയില്‍ രസാവഹമായ ഒരു സംഭവം വിവരിക്കുന്നുണ്ട്. അദ്ദേഹം അലിഗര്‍ മെഡിക്കല്‍ കോളേജില്‍ വൈദ്യപഠനം നടത്തുന്ന കാലം. പ്രസവമെടുക്കുന്നതിന്റെ പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ നടക്കുകയാണ്. പേറ്റുനോവനുഭവിക്കുന്ന ഒരു സ്ത്രീയുടെ ചുറ്റും പ്രഫസറോടൊപ്പം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നില്‍ക്കുന്നു. അവരില്‍ ഒരാള്‍ മാത്രം എന്തോ മയക്കുമരുന്ന് കഴിച്ചവനെപ്പോലെ അശ്രദ്ധാലുവായി, നിരുന്മേഷകനായി നില്‍ക്കുന്നതുകണ്ടിട്ട് പ്രഫസര്‍ ക്ഷുഭിതനായി. - ജോണ്‍, നീയെന്താണ് സ്വപ്‌നം കാണുന്നത്. വാച്ച് ദി പെരിനിയം - അദ്ദേഹം ആക്രോശിച്ചു. ജോണ്‍ - പെരിനിയം - എന്നും - വാച്ച് - എന്നും രണ്ടു വാക്കുകള്‍ കേട്ടു. ഉടനെ തന്റെ കൈത്തണ്ടയില്‍ കെട്ടിയിരുന്ന റോളക്‌സ് വാച്ചഴിച്ച് സ്ത്രിയുടെ പെരിനിയത്തില്

വാദ്യകല ഭാരതീയ സംഗീതത്തില്‍-ഉല്‍ഭവവും വളര്‍ച്ചയും

          വര്‍ത്തമാനകാല സമൂഹം ഇന്നെവിടെയെത്തി നില്‍ക്കുന്നുവെന്നും നാം നമ്മുടെ സാംസ്‌കാരിക തനിമയില്‍ നിന്നും എത്രമാത്രം അകന്നുപോയിരിക്കുന്നു എന്നും ഒരാത്മാന്വേഷണം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഉത്തരാധുനികരെന്ന് ഊറ്റംകൊള്ളുമ്പോഴും പത്ര ദൃശ്യ മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്ന വാര്‍ത്തകളും കാഴ്ച്ചകളും നമ്മെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. മനസ്സിലെ നദികളും നനവുകളും വറ്റിവരണ്ട് ചുറ്റിലും സംഹാരം മാത്രം താണ്ഡവമാടുന്ന ആസുരമായ വര്‍ത്തമാനകാലത്തിന്റെ സകലമാന ആകുലതകളേയും മാറ്റിനിര്‍ത്തി തനിമയാര്‍ന്ന സംസ്‌കാരത്തിന്റെ ഇനിയും വറ്റാത്ത തെളിനീരുറവകള്‍ കാത്തുസൂക്ഷിക്കുവാന്‍ നമുക്കൊരു വീണ്ടെടുപ്പിനായി ശ്രമിക്കാം. ഇതൊരു തിരിച്ചുപോക്കല്ല തിരിച്ചറിവാണ്. സ്വത്വബോധത്തിലേക്കുള്ള മടക്ക യാത്രയാണ്. തിരിച്ചുപിടി

മൗലികാവകാശം ലംഘിക്കപ്പെടുമ്പോള്‍

ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും ചില മൗലികാവകാശങ്ങള്‍ അനുവദിച്ചിട്ടുണ്ട്. അഭിപ്രായസ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം, സഞ്ചരിക്കാനുള്ള അവകാശം, തൊഴില്‍ സ്വീകരിക്കാനുള്ള അവകാശം, സ്വരക്ഷയ്ക്കുള്ള അവകാശം മുതലായവ അവയില്‍ ചിലതാണ്. ഇതില്‍ ഏതെങ്കിലും നിഷേധിക്കപ്പെട്ടാല്‍ ഭരണഘടന ലംഘനമാണ് തന്നെയുമല്ല ശിക്ഷാര്‍ഹവുമാണ്.അലിഗര്‍ മുസ്ലീം സര്‍വ്വകലാശാലയിലെ മൗലാന ആസാദ് ലൈബ്രറിയിലേക്ക് അണ്ടര്‍ ഗ്രാജ്വേറ്റ് പെണ്‍കുട്ടികള്‍ പോകാന്‍ പാടില്ലെന്ന് വൈസ് ചാന്‍സലര്‍ നിഷ്‌കര്‍ഷിക്കുകയുണ്ടായി. അതിന് അദ്ദേഹം സൂചിപ്പിച്ച കാരണം ലൈബ്രറിയില്‍ സ്ഥലസൗകര്യം കുറവാണെന്നും അവിടെ പെണ്‍കുട്ടികള്‍ പോയാല്‍ ആണ്‍കുട്ടികള്‍ അവരെ പൊതിയുമെന്നും മറ്റുമായിരുന്നു. ഇത് വന്‍ പ്രതിഷേധത്തിന് വഴിവെച്ചു.

മൂന്നും കൂട്ടി ഒരു പിടി പിടിച്ചാല്‍ തീരുന്ന കാര്യം ...!

കുടിയന്മാരോട് കേരള സര്‍ക്കാര്‍ ഇത്രയും വിരോധം കാണിക്കരുത്. അവരും നികുതിദായകരാണെന്ന് ഓര്‍ക്കണം. എന്തിനും ഏതിനും ഒരു ഇടനിലയുണ്ടല്ലോ ? ചില പ്രതിസന്ധിഘട്ടങ്ങളില്‍ ഖജനാവ് പാതാളത്തോളം താഴാതെ പിടിച്ചു നിര്‍ത്തുന്നത് ഈ പാവം കുടിയന്മാരുടെ വിയര്‍പ്പിന്റെ വിലയാണെന്ന കാര്യം മറക്കരുത്. തല്ലുകൊള്ളാന്‍ ചെണ്ടയും പണം വാങ്ങാന്‍ മാരാരും എന്നാണ് അവസ്ഥയെങ്കിലും ഈ ഐടി യുഗത്തില്‍ അതിനൊരു മാറ്റം വേണ്ടതല്ലേ? ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്ന പഴമൊഴിയുടെ അര്‍ഥം സര്‍ക്കാരിന്റെ ഇപ്പോഴത്തെ മദ്യനിരോധന പ്രഹസനനാടകങ്ങളിലൂടെ മനസ്സിലാക്കാനാകും.സത്യം പറഞ്ഞാല്‍ കേരളത്തില്‍ മാത്രമല്ല മദ്യപന്മാര്‍ അവഹേളിതരാകുന്നത്. ലോകത്തെല്ലായിടത്തും സ്ഥിതി ഒന്നുതന്നെ. മദ്യത്തിനെതിരെ മടവാളുയര്‍ത്തി നില്‍ക്കുന്ന അറബിനാ

ചാവറയച്ചന്‍ : കേരളത്തിന്റെ അഭിമാനം

കുട്ടനാട്ടിലെ ഒരു കൊച്ചുഗ്രാമമായ കൈനകരിയില്‍ 1805 ഫെബ്രുവരി 10-ന് ചാവറ കുടുംബത്തില്‍ കുര്യാക്കോസിന്റെയും മറിയത്തിന്റെയും ആറാമത്തെ സന്താനമായി ഏലിയാസ് ഭൂജാതനായി. അഞ്ചാം വയസില്‍ ആശാന്‍ കളരിയില്‍ പഠനം ആരംഭിച്ച ഏലിയാസ്, 13-ാം വയസില്‍ പാലയ്ക്കല്‍ തോമ മല്പാന്റെ ശിക്ഷണത്തില്‍ പള്ളിപ്പുറം സെമിനാരിയില്‍ പഠനം തുടര്‍ന്നു. ഈ കാലയളവില്‍ പകര്‍ച്ച വ്യാധി പിടിപെട്ട് അമ്മയും അപ്പനും ഏക സഹോദരനും മരണമടഞ്ഞു. കുടുംബത്തിന്റെ ഏക പിന്‍തലമുറക്കാരനായ ഏലിയാസ് സെമിനാരി വിട്ട് കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് പല കോണുകളില്‍ നിന്നും നിര്‍ബന്ധമേറി. എന്നാല്‍, തനിക്കു ലഭിച്ച ആന്തരിക വെളിപാട് മറിച്ചാണ്. ദൈവത്തിനും സഭയ്ക്കും വേണ്ടി ജീവിക്കാനുള്ള ഉള്‍വിളി ശ്രദ്ധിച്ച പിതാവ് വൈദിക പഠനം തുടരുകയായി. ഇതൊരു പ്രവാചക ദൗത്യമായി ഇന്നു നാം കാണുന്ന

ചാവറയച്ചനും മാളയും

കാലത്തിന് മായ്ക്കാന്‍ കഴിയാത്ത പ്രവര്‍ത്തികളിലൂടെ മഹത്വം തെളിയിച്ച വ്യക്തിത്വമാണ് ചാവറയച്ചന്റേത്. 19-ാം നൂറ്റാണ്ടില്‍ തന്നെ സമൂഹത്തിലെ അശരണര്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസത്തിലൂടെ മാത്രമേ മുന്നേറാനാകൂ എന്ന് തിരിച്ചറിഞ്ഞ ക്രാന്തദര്‍ശിയായ ഈ നവോത്ഥാന നായകനെ നവംബര്‍ 23-ന് വിശുദ്ധ പദവിയിലേയ്ക്കുയര്‍ത്തുമ്പോള്‍ കേരളസമൂഹമാകെ ഹര്‍ഷപുളകിതരാകും. തദവസരത്തില്‍ ചരിത്രത്തിന്റെ താളുകളില്‍ ഒരുപാട് ഒരുപാട് സ്ഥാനം പിടിച്ച് പറ്റിയിട്ടുള്ള മാളയും പങ്ക് ചേരുകയാണ്. ചാവറയച്ചനെക്കുറിച്ചുള്ള ലേഖന പരമ്പരകളും പ്രഭാഷണങ്ങളും ഇത്തരുണത്തില്‍ വേണ്ടുവോളമുണ്ടെങ്കിലും ആ പുണ്യപാദ സ്പര്‍ശനമേറ്റ മാളയുടെ കാര്യം മന:പ്പൂര്‍വ്വമല്ലെങ്കിലും വിസ്മരിക്കപ്പെടുന്നത് ഖേദകരമാണ്.ഇന്നും സര്‍വ്വൈശ്വര്യങ്ങളോടെ നിലകൊള്ളു

അധരങ്ങള്‍ അടയ്ക്കൂ - ഹൃദയങ്ങള്‍ തുറക്കൂ ...!

ചുണ്ടുകള്‍ തമ്മില്‍ കോര്‍ക്കുന്നതല്ല ചുംബനം. അതു ഹൃദയത്തില്‍ നിന്നും വരണം. നവംബര്‍ രണ്ടിന് കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്നത് പരസ്യചുംബന ആഭാസമായിരുന്നു. അതിനെ കുറിച്ചുവന്ന ചില ഫേസ്ബുക്ക് കമന്റുകളിതാ - 1.   കുടുംബത്തിലുള്ളവര്‍ മര്യാദയ്ക്ക് അനുസരണം പഠിപ്പിക്കാതെ വളര്‍ത്തുന്നവരെ ചിലപ്പോള്‍ നാട്ടുകാരും, പോലീസുകാരും കൈകാര്യം ചെയ്‌തെന്നു വരും. മറൈന്‍ ഡ്രൈവിലും, ലോ കോളേജ് പരിസരത്തും അതാണ് സംഭവിച്ചത്.2.  ചുംബനസമരത്തില്‍ പങ്കെടുത്തവരും, അനുകൂലിച്ച് എത്തിയവരില്‍ പലരും മയക്കുമരുന്നിന് അടിമകളും, ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമാണെന്ന് അഡ്വ. ശിവന്‍ മഠത്തില്‍ പറഞ്ഞത് വളരെ സത്യസന്ധമായ വിലയിരുത്തലായി.3.  ക്യാമറയ്ക്കു മുമ്പില്‍ പലരും ചുംബിക്കാന്‍ വന്നപ്പോള്‍ സ്ത്രീകള്‍ മുഖം മാറ്റ

ചാവറയച്ചന്‍ : വിദ്യാഭ്യാസ വിപ്ലവത്തിന്റെ അപ്പസ്‌തോലന്‍

അകത്തോലിക്കാ മിഷനറി വിദ്യാലയങ്ങളും ഇംഗ്ലീഷ് വിദ്യാഭ്യാസവും കത്തോലിക്കര്‍ക്ക് നിഷിദ്ധമായിരുന്ന കാലത്താണ് ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ മാന്നാനത്ത് സംസ്‌കൃത വിദ്യാലയം ആരംഭിച്ച് വിദ്യാഭ്യാസരംഗത്ത് വിപ്ലവം സൃഷ്ടിച്ചത്. ക്രൈസ്തവസഭയുടെ ഉന്നമനത്തിനും പുരോഗതിക്കും ഉതകുന്ന പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും അത്യാവശ്യമാണെന്നു മനസ്സിലാക്കിയ അച്ചന്‍ മാന്നാനത്ത് ഒരു അച്ചടിശാലയും സ്ഥാപിച്ചു. 1844 -ല്‍ തുടങ്ങിയ അച്ചടിശാലയാണ് ഇന്ന് മാന്നാനം സെന്റ് ജോസഫ്‌സ് പ്രസ്സ് എന്ന പേരില്‍ അറിയപ്പെടുന്നത്. ക്രൈസ്തവസഭയുടെ വിജ്ഞാനത്തിനും ആത്മീയവളര്‍ച്ചയ്ക്കു വേണ്ടിയുള്ള ധാരാളം പ്രാര്‍ഥന പുസ്തകങ്ങളും മതഗ്രന്ഥങ്ങളും ഇപ്പോഴും പ്രസിദ്ധീകരിക്കുന്ന അച്ചടിശാല വിപ്ലവകരമായ അപ്പസ്‌തോലിക സേവനത്തിന്റെ അടയാളമാണ്.

സീരിയലുകള്‍ ... സീരിയലുകള്‍... സര്‍വ്വത്ര സീരിയലുകള്‍!

രാജു നല്ലൊരു കുടുംബനാഥന്‍. ഭാര്യ റാണിയൊ നല്ലൊരു കുടുംബനാഥയും. അവര്‍ക്കൊരു മകളുണ്ട് - സ്വാതി. അവള്‍ മമ്മിയുടെയും ഡാഡിയുടെയും പുന്നാരമോള്‍. അങ്ങനെയുള്ള ഒരു സന്തുഷ്ട കുടുംബത്തിലാണ് ഈ സംഭവകഥ നടന്നത്.ജോലി ഒരു ഹരമായി എടുത്തിരിക്കുന്ന രാജുവിന് ഒരു ദിവസം ഭാര്യക്കൊരു സര്‍പ്രൈസ് കൊടുക്കണമെന്ന് തോന്നി. അതിനായി അവന്‍ അരദിവസത്തെ ലീവെടുത്ത് അപ്പാര്‍ട്ട്‌മെന്റിലേക്ക് പോന്നു. ഊണുകഴിച്ച് ഒന്നുറങ്ങി വൈകുന്നേരത്തോടെ കുടുംബസമേതം ബീച്ചിലേക്ക് പോകണം. അതായിരുന്നു പ്ലാന്‍. ഉമ്മറവാതില്‍ അകത്തുനിന്നും പൂട്ടിയിരിക്കുകയാണ്. റാണി അടുക്കളയിലൊ മറ്റൊ ആയിരിക്കും. അവന്‍ കാളിംഗ് ബെല്ലമര്‍ത്താതെ പോക്കറ്റില്‍ നിന്നും താക്കോലെടുത്ത് വാതില്‍ തുറന്നു അകത്തുകയറി. ബെഡ്‌റൂമില്‍ അനക്കം കേള്‍ക്കുന്നുണ്ട്. റാണി അകത്തുണ്ടാകും അ

ഓട്ടവും, പാട്ടും ഫ്ളൂട്ടുമായി ആന്റണി കല്ലിങ്കല്‍ ആരാ മോന്‍ !

വേദി - തൃശൂരിലെ കേരള സാഹിത്യ അക്കാദമി ഹാള്‍. ചടങ്ങ് - ജോയ് ജോസഫ് എന്ന യുവകവിയുടെ ആദ്യകവിതാസമാഹാരത്തിന്റെ പ്രകാശനം. പ്രൗഢഗംഭീരസദസ്യരാല്‍ നിറഞ്ഞ് ഹോള്‍ പ്രകമ്പനം കൊള്ളുകയാണ്. ചടങ്ങിന്റെ ഹംസഗാനമായി ആന്റണി കല്ലിങ്കല്‍ എന്ന സകലകലാവല്ലഭന്റെ ഗാനാലാപനമായിരുന്നു നിശ്ചയിച്ചിരുന്നത്. അവതാരകന്റെ ചുരുങ്ങിയ വാക്കുകളാലുള്ള പരിചയപ്പെടുത്തലിനുശേഷം ആന്റണി വേദിയിലെത്തി. ഒരു യുവഗായകനെ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് മുന്നില്‍ അതാ ഊര്‍ജസ്വലനായ ഒരു എണ്‍പതുകാരന്‍ വന്നു നിന്ന് പുഞ്ചിരി പൊഴിക്കുന്നു. - എന്നടി രാക്കമ്മ പല്ലാക്കു നെരുപ്പ് എന്‍ നെഞ്ച് കുലുങ്കുന്തെടി - എന്ന തമിഴ് അടിപൊളി ഗാനത്തിനു മുന്നോടിയായുള്ള സൈറന്‍ മുഴക്കം ഒരു മിമിക്രി കലാകാരന്റെ കൈയടക്കത്തോടെ ആവിഷ്‌ക്കരിക്കുന്നതു കണ്ടും കേട്ടും സദസ്യര്‍ വിസ്മയം പൂണ്ട് പരസ്പരം നോക്കി ക

വായനാകുറിപ്പ് മത്സരം ; മറക്കാനാവാത്ത അനുഭവം

വായന തുടങ്ങിയ ബാല്യകാലത്ത് ഏറെ ആകാംഷയോടെ വായിച്ചുതീര്‍ത്ത ആ പുസ്തകം വീണ്ടും വായിക്കാനിടയായത് തികച്ചും യാദൃശ്ചികം. ഒലിവര്‍ ട്വിസ്റ്റ്, ടോംസോയര്‍, ഹക്കിള്‍ ബെറിഫിന്‍ തുടങ്ങിയ വിശ്വപ്രസിദ്ധ ബാലകഥാപാത്രങ്ങളേപ്പോലെ ലോക സാഹിത്യരംഗത്ത് അനശ്വരത കൈവരിച്ച ഡേവിഡ് കോപ്പര്‍ഫീല്‍ഡിന്റെ ജീവിതം വിവരിക്കുന്ന സുപ്രസിദ്ധ നോവലിന്റെ താളുകളിലൂടെ കണ്ണോടിക്കാന്‍ ഒരിക്കല്‍കൂടെ അവസരം ലഭിച്ചത്. വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന തെക്കന്‍ താണിശ്ശേരി സെന്റ് സേവിയേഴ്‌സ് എല്‍.പി.സ്‌കൂളില്‍ രക്ഷാകര്‍ത്താക്കള്‍ക്കായി സംഘടിപ്പിച്ച വായനാകുറിപ്പ് മത്സരം അങ്ങിനെ മറക്കാനാകാത്ത ഒരനുഭമായി.സമ്മാനിതനായതിലപ്പുറം ഓര്‍മ്മകളിലൂടെ ഉണ്ടായ ബാല്യകാലാനുഭവങ്ങളുടെ വേലിയേറ്റമാണ് എനിക്കേറെ പ്രിയതരമായത്. ഇംഗ്ലീഷ് സാഹിത്യരംഗത

തേക്കിന്‍കാട് കേക്കിന്‍കാടായപ്പോള്‍...!

സ്വന്തം മാതാപിതാക്കളുടെ ജന്മദിനവും, മരണദിനവും ഓര്‍ത്തുവെക്കാത്ത മക്കള്‍ വളരുന്ന ഇക്കാലത്ത് കേക്കിന്റെ 131-ാം ജന്മവര്‍ഷം ആഘോഷപൂര്‍വ്വം കൊണ്ടാടുകയായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പൂരനഗരി. തലശ്ശേരിയിലെ റോയല്‍ ബിസ്‌ക്കറ്റ് ഫാക്ടറി ഉടമ മാമ്പള്ളി ബാപ്പുവാണ് കേക്കുകളുടെ പിതാവായി അറിയപ്പെടുന്ന ആള്‍. 1883 ലാണ് അദ്ദേഹം ആ പരീക്ഷണം നടത്തി വിജയിച്ചത്. അങ്ങനെ ബേക്കറികളുടെ ചരിത്രത്തില്‍ മാമ്പള്ളി ബാപ്പുവിന്റെ നാമം സുവര്‍ണലിപികളാല്‍ രേഖപ്പെടുത്തപ്പെട്ടു. അതിന്റെ സ്മരണാര്‍ഥം സാംസ്‌കാരിക നഗരിയിലെ ലുലു സെന്ററില്‍ കേരള ബേക്കേഴ്‌സ് അസോസിയേഷന്‍ ഒരു കേക്ക് മേള സംഘടിപ്പിച്ചു. തേക്കിന്‍കാടിനെ കേക്കിന്‍കാടാക്കി മാറ്റിയ പ്രദര്‍ശനത്തില്‍ വര്‍ണവൈവിധ്യമാര്‍ന്ന നിരവധി കേക്കുകള്‍ കാണുവാനും, രുചിച്ചു നോക്കുവാനും സന്ദര്‍ശകര്‍ക്ക് കഴിഞ്ഞു.

മനുഷ്യന്‍ - ക്രൂരതയുടെ പര്യായം!

വീട്ടുജോലിക്കാരന്‍ വരാതിരുന്ന ദിവസം അങ്ങാടിയില്‍ പോയി ഒരു കോഴിയെ വാങ്ങിക്കൊണ്ടുവരുവാന്‍ സഹധര്‍മ്മിണി പറഞ്ഞപ്പോള്‍ എനിക്കതു അനുസരിക്കാതെ വഴിയില്ലെന്നായി. ഇറച്ചിയും, മീനുമൊക്കെ വാങ്ങുന്നതില്‍ എനിക്ക് പരിചയം കുറവാണ്. പലപ്പോഴും ഞാന്‍ വാങ്ങിക്കൊണ്ടുവരുന്നതൊന്നും അവള്‍ക്ക് ഇഷ്ടപ്പെടാറുമില്ല. എങ്കിലും രാവിലെ തന്നെയുള്ള ഒരു വഴക്ക് ഒഴിവാക്കാനായി മനസ്സില്ലാമനസ്സോടെ ഞാന്‍ ഇറങ്ങി. കോഴിക്കടയിലേക്ക് എത്തുന്നതിനുമുമ്പേ ഒരു വല്ലാത്ത ദുര്‍ഗന്ധം ഘ്രാണേന്ദ്രിയങ്ങളെ തേടിയെത്തിയപ്പോള്‍ എനിക്ക് മനം പിരട്ടലുണ്ടായി. എന്നാലും ഛര്‍ദിക്കാതെ ഞാന്‍ പിടിച്ചു നിന്നു. നൂറുകണക്കിന് കോഴികള്‍ അവയുടെ വിസര്‍ജ്യത്തില്‍ പുരണ്ടും, കൊക്കിയും കൂവിയും, ഇണങ്ങിയും പിണങ്ങിയും തങ്ങളുടെ മരണമണി മുഴങ്ങുന്നതും കാത്ത് ചെവിയ

വഴിയോരക്കാഴ്ചകള്‍: ചില മദ്യചിന്തകള്‍...!

മാധ്യമങ്ങളില്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണല്ലൊ യു ഡി എഫ് സര്‍ക്കാരിന്റെ പുതിയ അബ്കാരിനയം. എല്ലാ ബാറുകളും പൂട്ടുന്നുവെന്ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചപ്പോള്‍ വി.എം. സുധീരന്‍ മാത്രമല്ല ഞെട്ടിയത് കേരളജനതയാകെ ഷോക്കടിച്ചതുപോലെയായി. എന്നാലത് വേണ്ടത്ര ഗൃഹപാഠം ചെയ്തിട്ടോ, അല്ലെങ്കില്‍ ദീര്‍ഘവീക്ഷണത്തൊടെയോ എടുത്ത ഒരു നടപടിയായില്ല എന്ന് പിന്നീടുവന്ന ചര്‍ച്ചകളില്‍ സമൂഹത്തിലെ വ്യത്യസ്ഥ മേഖലകളിലുള്ള പലരും പറയുകയുണ്ടായി. ഉമ്മന്‍ചാണ്ടിയും, വി.എം.സുധീരനും തമ്മിലുള്ള ദ്വന്ദ്വയുദ്ധത്തില്‍പ്പെട്ട് ചതഞ്ഞരഞ്ഞുപോയ പുല്‍നാമ്പുകളെപ്പോലെയായി ഇവിടത്തെ കുടിയന്‍മാര്‍.  അവര്‍ക്ക് അതുവരെയുണ്ടായിരുന്ന ആഹ്ലാദനിമിഷങ്ങളുടെ മരണമണിയായിരുന്നു ആ പ്രഖ്യാപനം! കാര്യങ്ങള്‍ ഇങ്ങനെയൊക്കെ സംഭവിച്ചിരിക്കുന്ന വേളയില്‍ നമ്മുക്ക

വഴിയോരക്കാഴ്ചകള്‍: ആശുപത്രികളെയാണ് ചികിത്സിക്കേണ്ടത്!

ലാഭേച്ഛയും, കമ്പോളയുക്തിയും മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച് കരുത്താര്‍ജിച്ചു വരുകയാണ് കേരളത്തിലെ ആരോഗ്യരംഗം. ലാഭമുണ്ടാക്കുന്നതെന്തും ശരിയാണെന്ന തത്വശാസ്ത്രമാണ് അവരെ നയിക്കുന്നത്. സത്യം പറഞ്ഞാല്‍ മാഫിയകളുടെ നാടെന്ന അപരനാമത്താല്‍ അറിയപ്പെടുന്ന കേരളത്തില്‍ ഇനിയൊരു ആശുപത്രി മാഫിയ രൂപപ്പെട്ടാലും അതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നു തോന്നുന്നു ഈ പോക്ക് കണ്ടാല്‍.കുറച്ചുനാള്‍ ഞാന്‍ നമ്മുടെ സാസ്‌കാരികനഗരിയിലെ ഒരു പ്രമുഖ ആശുപത്രിയില്‍ ഹൃദയസംബന്ധമായ രോഗത്തിന്  ചികിത്സാര്‍ഥം കിടന്നപ്പോഴാണ് രോഗികളോട് ആശുപത്രിജീവനക്കാര്‍ കാണിക്കുന്ന അവജ്ഞയും, അവഗണനയും, നീതിരാഹിത്യവും തിരിച്ചറിഞ്ഞത്. ശരീരം അധികം ഇളക്കാനാവാത്ത അവസ്ഥയില്‍ ഞാന്‍ കിടന്നപ്പോള്‍ എന്റെ കട്ടിലിന്റെ നട്ടും ബോള്‍ട്ടും അഴിഞ്ഞ് മു

വഴിയോരക്കാഴ്ചകള്‍: ഒരു കള്ളനും, ചില വീട്ടുവിശേഷങ്ങളും...!

ടി.വി. ചാനലുകള്‍ പെരുകുന്നു. കണ്ണീര്‍ സീരിയലുകളും, റിയാലിറ്റിഷോകളും അഹമഹമികയായെന്നവണ്ണം മുളച്ചുവന്ന് സ്ത്രീകളെ ടിവിയുടെ മുമ്പില്‍ തളച്ചിടുന്നു. വൈകുന്നേരങ്ങളില്‍ കുടുംബപ്രാര്‍ത്ഥനയില്ല. നാമം ജപിക്കലില്ല. ദീപം തെളിയിക്കലില്ല. ആ സമയങ്ങളില്‍ കുടുംബാന്തരീക്ഷത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നത് സ്ത്രീധനത്തിലെ അമ്മായിയമ്മയുടെ ആക്രോശങ്ങളും, അമലയുടെ കരച്ചിലും, ബാലാമണിയുടെ നെടുവീര്‍പ്പുകളും മാത്രം.സീരിയലുകളെ അമിതമായി സ്‌നേഹിച്ച് അതില്‍ അടിമയായ എന്റെയൊരു സുഹൃത്തിന്റെ വീട്ടുവിശേഷങ്ങളൊന്ന് കേള്‍ക്കൂ... സുഹൃത്തിന് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ജോലി. ഡ്യൂട്ടിസമയം മാറിക്കൊണ്ടിരിക്കും. ചിലപ്പോള്‍ രാത്രി. ചിലപ്പോള്‍ പകല്‍. നൈറ്റ് ഡ്യൂട്ടിവന്നാല്‍ വീടണയുമ്പോള്‍ അര്‍ദ്ധരാത്രിയൊ, പുലര്‍ച്ചയൊ

വഴിയോരക്കാഴ്ചകള്‍: മുഹമ്മദ് റഫിക്കും, കോയക്കയ്ക്കും ഇടയില്‍ അല്‍പ്പനേരം!

ഈയിടെ മാധവിക്കുട്ടിയുടെ മുഖച്ചിത്രവുമായി ഇറങ്ങിയ മാതൃഭൂമി വാരികയില്‍ കെ. സുരേഷ്‌കുമാര്‍ എഴുതിയ - ഒരു റഫിയാരാധകന്റെ പാട്ടുജീവിതം - എന്ന സുദീര്‍ഘമായ ലേഖനം വായിച്ച് ചിന്താമഗ്നനായി ഞാനേറെ നേരമിരുന്നുപോയി. മുഹമ്മദ്‌റഫിയോടുള്ള അതിതീവ്രമായ ആരാധനയും, റഫിഗാനങ്ങളിലുള്ള അവഗാഹവും കൊണ്ട് അപൂര്‍വ്വ വ്യക്തിത്വത്തിനുടമയായ റേഡിയോ കോയയെന്ന് വിളിക്കപ്പെടുന്ന ഹൈദ്രോസ്‌കോയയുടെ ജീവിതാഖ്യാനമായിരുന്നു അത്. ആ രചന എന്റെ ഹൃദയത്തെ തൊട്ടു. എന്റെ ചിന്തകളെ ഇളക്കിമറിച്ചു. താമസിച്ചില്ല. ഞാന്‍ കോയക്കയുടെ നമ്പര്‍ തേടിയെടുത്ത് വിളിച്ചു. ആ സംസാരശൈലിതന്നെ എന്നെ വളരെ ആകര്‍ഷിച്ചുവെന്നുമാത്രമല്ല ഞാനും കുടുംബവും, സുഹൃത്ത് ഗബ്രിയേലിനെയും, സഹധര്‍മ്മിണിയേയും കൂട്ടി അടുത്ത ഞായറാഴ്ചതന്നെ കോഴിക്കോട്ടേക്ക് യാത്രതിരിച്ചു. - കോയക്കയെ തൊട്ടറിയാന്‍ - കേട്ടറ

വഴിയോരക്കാഴ്ചകള്‍: ജ്ഞാനിയും, അജ്ഞാനിയും മുഖത്തോടുമുഖം!

അറിവിന്റെ ഖനികളെന്ന് എനിക്ക് അനുഭവവേദ്യമായവര്‍ രണ്ടുപേരാണ്. അതിലൊരാള്‍ പാവങ്ങളുടെ മെത്രാന്‍ എന്നറിയപ്പെട്ടിരുന്ന മാര്‍ ജോസഫ് കുണ്ടുകുളവും മറ്റേയാള്‍ സാഹിത്യവാരഫലം ഫെയിം എം. കൃഷ്ണന്‍നായരും. അവരില്‍ കുണ്ടുകുളം പിതാവിനെ - അറിവിന്റെ നിറകുടം - എന്നും, കൃഷ്ണന്‍നായര്‍ സാറിനെ വാക്കിംഗ് എന്‍സൈക്ലോപീഡിയ അതായത് - നടക്കുന്ന സര്‍വവിജ്ഞാനകോശം - എന്നുമായിരുന്നു ഞാന്‍ വിളിച്ചിരുന്നത്. അതൊക്കെ പണ്ടത്തെ കഥ. ആ രണ്ടു കഥാപാത്രങ്ങളും കാലയവനികക്കപ്പുറത്തേക്ക് മറഞ്ഞുകഴിഞ്ഞു. എന്നാല്‍ അവരുടെയൊന്നും അടുത്തെത്തുകയില്ലെങ്കിലും ഇപ്പോള്‍ ഞാന്‍ മറ്റൊരാളെ പരിചയപ്പെട്ടിട്ടുണ്ട് - ഗബ്രിയേല്‍.  ആളൊരു പുലിയാണ്. സുരാജ് വെഞ്ഞാറമൂടിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പുപ്പുലി. അത്യാവശ്യസംശയങ്ങള്‍ക്കൊക്കെ പ്രതിവിധി ആളുടെ കൈയിലുണ്ട്. ദൈവദൂതരില്‍ പ്രധാനിയാണ

വഴിയോരക്കാഴ്ച്ചകള്‍ : മധുരം, മോഹനം, മനോജ്ഞം - ബാബുക്കയുടെ ഗാനങ്ങള്‍......!

പ്രതിഭാധനനായ മുഹമ്മദ് സാബേര്‍ ബാബുരാജ് എന്ന നമ്മുടെ ബാബുക്ക മരിച്ചിട്ട് ഈ മാസം 7-ന് 35 വര്‍ഷം കഴിഞ്ഞിരിക്കുന്നു. എന്നാല്‍ പലരാലും ഓര്‍മ്മിക്കപ്പെടാതെയാണ് ആ ദിനം കടന്നുപോയത്. ജീവിച്ചിരുന്നകാലത്ത് ആ സംഗീതാചാര്യന്‍ ഏകദേശം 90 സിനിമകളിലായി 539-തോളം ഗാനങ്ങള്‍ക്ക് ഈണം പകര്‍നന് ഗാനാസ്വാദകരുടെ മനം കവര്‍ന്നെങ്കിലും മരിച്ചതോടെ അദ്ദേഹം വിസ്മൃതിയിലായി. തിരിക്കുകള്‍ക്കിടയില്‍ ആര്‍ക്കാണ് ഇതൊക്കെ ഓര്‍ത്തുവെയ്ക്കാന്‍ നേരമല്ലേ? പൊട്ടിത്തകര്‍ന്ന ഒരു വിപഞ്ചികയായിരുന്നു ആ ജീവതം. അലക്ഷ്യമായി അരാജകത്വത്തില്‍ മുങ്ങി നൂലുപൊട്ടിയ ഒരു പട്ടം കണക്കേ ലഹരിയുടെ ലോകത്ത് അദ്ദേഹം അലഞ്ഞു നടന്നു. എവിടെയൊക്കെയാണോ ദൈവത്തിന്റെ ധാരാളിത്വമുള്ളത്, അവിടെയൊക്കെ ചില പുഴുക്കുത്തുകളും കാണപ്പെടുന്നുവെന്ന് പറയുന്നതിന്റെ ഒരു ദൃഷ്ടാന്തമായിരുന്നു ബാബുക്കയുടെ ജ

മാനിഷാദ സന്ദേശയാത്രയുടെ പ്രസക്തി

കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവീസ് ചിറമ്മല്‍ നേതൃത്വം നല്‍കുന്ന മാനിഷാദ സന്ദേശയാത്ര കാസര്‍കോട്ടുനിന്നും ആരംഭിച്ചുകഴിഞ്ഞു. അത് എല്ലാ ജില്ലകളിലൂടെയും കടന്നുപോയി നവംബര്‍ ഒന്നിന്, കേരളപ്പിറവി ദിനത്തില്‍ - തിരുവനന്തപുരത്ത് സമാപിക്കും. മദ്യപാനാസക്തി, വാഹനാപകടങ്ങള്‍, ആത്മഹത്യ - എന്നീ സാമൂഹിക വിപത്തുകള്‍ക്കെതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ യാത്രയുടെ ലക്ഷ്യവും, ഉദ്ദേശവും. അതോടൊപ്പം നോ വയലന്‍സ്, നോ മര്‍ഡര്‍, നോ ആല്‍ക്കഹോള്‍, നോ ഡ്രഗ്‌സ് എന്ന കാംപെയിന്റെ ഭാഗമായി ആയിരം മീറ്റര്‍ കാന്‍വാസില്‍ ഒപ്പുശേഖരണവും നടത്തുന്നുണ്ട്.ആത്മഹത്യകളും, റോഡപകടങ്ങളും, മദ്യപാനാസക്തിയും ഗണ്യമായ തോതില്‍ വര്‍ദ്ധിച്ചിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മളിന്ന് ജീവിക്കുന്നത്. ഈ സാഹചര്യത്തില്‍ മാനി

വഴിയോരക്കാഴ്ചകള്‍: വില്‍ക്കാനുണ്ട് ഗ്രാമ്യവിശുദ്ധിയും മണ്‍പാത്രങ്ങളും!

തൃശൂരിലെ ശക്തന്‍ നഗറില്‍ ഇപ്പോള്‍ ഒരു വ്യാപാരമേള നടന്നുവരികയാണ്. പ്രമുഖ കമ്പനികളുടെ നവീന ഗൃഹോപകരണങ്ങള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍, അക്വാഷോ, പെറ്റ്‌ഷോ, പാദരക്ഷകള്‍, സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍... തുടങ്ങി ഒട്ടനവധി ഉല്പന്നങ്ങള്‍ ലഭിക്കുന്ന പ്രദര്‍ശനമാണത്. അതിലേക്കുളള പ്രവേശനഫീസായ 50 രൂപ അല്‍പ്പം കൂടിപ്പോയെന്ന് പലര്‍ക്കും തോന്നിയേക്കാം. കൂടാതെ വാഹന പാര്‍ക്കിംഗിനുള്ള സ്ഥലപരിമിതിയും സന്ദര്‍ശകരെ വട്ടം കറക്കിയേക്കാം.ഈ മേളകണ്ട് നിലക്കടലയും കൊറിച്ച് ഇറങ്ങുമ്പോള്‍ പ്രദര്‍ശനപ്പന്തലിനു മുമ്പില്‍ മറ്റൊരു കച്ചവടവും പൊടിപൊടിക്കുന്നതായി കാണാം.  ആയിരക്കണക്കിനു വൈവിധ്യമാര്‍ന്ന മണ്‍പാത്രങ്ങളാണ് അവിടെ വില്‍പ്പനക്ക് നിരത്തിയിരിക്കുന്നത്. മണ്‍പാത്രനിര്‍മ്മിതി കുലത്തൊഴിലായിട്ടുള്ളവരുടെ കരകൗശ

വഴിയോരകാഴ്ചകള്‍: പൊരിച്ചകോഴിയും, ചപ്പാത്തിയും!

ഓണാവധിക്ക് നാട്ടിലെത്തിയപ്പോള്‍ പണ്ട് പഠിച്ച കലാലയവും, പരിസരവുമൊക്കെയൊന്ന് കാണണമെന്ന് തോന്നി.  പിന്നെ താമസിച്ചില്ല, വണ്ടിയെടുത്ത് ഇറങ്ങി.  ആലുവ മുതല്‍ക്കുള്ള ട്രാഫിക് ജാം ഒരുകണക്കിനു താണ്ടി നഗരത്തിലെത്താന്‍ മൂന്നു മണിക്കൂറെടുത്തു.  പഠിക്കുന്ന കാലത്ത് അത്രയും ദൂരം ബസ്സില്‍ സഞ്ചരിക്കാന്‍ ഒരു മണിക്കൂര്‍ മതിയായിരുന്നു.നഗരത്തിന് അകാലവാര്‍ദ്ധക്യം ബാധിച്ചതുപോലെ. തിരിച്ചറിയാന്‍ കഴിയാത്തവിധം തെരുവുകള്‍ വികൃതമായിരിക്കുന്നു.  വാഹനം കയറി അംഗവൈകല്യം വന്ന ഒരു തെരുവു നായയെപ്പോലെ അവ ഇഴയുകയാണ്.  നഗരമേ നീ സുന്ദരിയാണ്, മദാലസയാണ്, അപ്‌സരസാണ് എന്നൊക്കെ കോളേജ് മാഗസിനില്‍ എഴുതിയിരുന്ന ആ നല്ല നാളുകളെ കുറിച്ചോര്‍ത്ത് വെറുതെ നെടുവീര്‍പ്പിട്ടു.വിശക്കുന്നു. എന്തെങ്കിലും വാങ്ങി